ഒരു അമേരിക്കൻ കോമേഡിയനും, നടനും, ടെലിവിഷൻ അവതാരകനും, എഴുത്തുകാരനുമാണ് സ്റ്റീഫൻ ടൈറോൺ കോൾബർട്ട്[1](ജനനം മേയ് 13, 1964). 2005 മുതൽ 2014 വരെ കോമഡി സെൻട്രൽ ചാനലിലെ ദ കോൾബർട്ട് റിപ്പോർട്ട് എന്ന പരിപാടിയുടെ അവതാരകൻ എന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 2015 സെപ്തംബർ മുതൽ അദ്ദേഹം സിബിഎസ് ടോക്ക് ഷോ ആയ ദ ലെറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബർട്ട് എന്ന പരിപാടി അവതരിപ്പിക്കുന്നു.[2][3][4]
കോമഡി സെൻട്രൽ വാർത്താ പാരഡി പരമ്പര ദ ഡെയ്‌ലി ഷോയിൽ ഒരു ലേഖകൻ എന്ന നിലയിൽ കോൾബർട്ടിന്റെ പ്രവർത്തനം ശ്രദ്ധ നേടി. 2005-ൽ ദ കോൾബർട്ട് റിപ്പോർട്ട് എന്ന പരിപാടിയുടെ അവതാരകനായി ദ ഡെയ്‌ലി ഷോ വിടുകയും ചെയ്തു. ദ ഡെയ്‌ലി ഷോയുടെ വാർത്താ പാരഡി എന്ന ആശയം പിന്തുടർന്ന ദ കോൾബർട്ട് റിപ്പോർട്ടിൽ അദ്ദേഹം യാഥാസ്ഥിതിക രാഷ്ട്രീയ പണ്ഡിതന്മാരുടെ ഒരു കാരിക്കേച്ചർ പതിപ്പ് അവതരിപ്പിച്ചു. കോമഡി സെൻട്രൽ ചാനലിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള ഷോ ആയി ഈ പരമ്പര മാറി. പരമ്പരയുടെ പ്രശസ്തിയെ തുടർന്ന് 2006 ൽ വൈറ്റ് ഹൌസ് കറസ്പോണ്ടൻസ് അസോസിയേഷൻ ഡിന്നറിൽ ഒരു പരിപാടി അവതരിപ്പിക്കാൻ അദ്ദേഹം ക്ഷണം നേടി. കോൾബർട്ട് റിപ്പോർട്ട് അവസാനിപ്പിച്ചതിനെ തുടർന്ന്, വിരമിച്ച ഡേവിഡ് ലെറ്റർമാന്റെ പിൻഗാമിയായി 2015-ൽ സിബിഎസ് അദ്ദേഹത്തെ നിയമിച്ചു. 2017 സെപ്റ്റംബറിൽ 69ാമത് പ്രൈം ടൈം എമ്മി അവാർഡ് ചടങ്ങിൻറെ അവതാരകനായി കോൾബർട്ട് എത്തി.
ഒൻപത് പ്രൈം ടൈം എമ്മി പുരസ്കാരങ്ങൾ, രണ്ട് ഗ്രാമി അവാർഡുകൾ, രണ്ട് പീബൊഡി അവാർഡുകൾ എന്നിവ അദ്ദേഹം കരസ്ഥമാക്കി. ടൈം വാരിക 2006-ലും 2012-ലും കോൾബെർട്ടിനെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.[5][6] 2007 ൽ കോൾബെർട്ടിന്റെ പുസ്തകം ഐ ആം അമേരിക്ക (ആൻഡ് സൊ ക്യാൻ യു ) ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമത് എത്തി.
സംഭാവനകൾ
ടെലിവിഷൻ
Year
Title
Role
Notes
1993
Missing Persons
Chet Davies
Episode: "Cabe... What Kind of Name Is That?
1995–96
Exit 57
Various
12 episodes; also co-creator, writer
1996
The Dana Carvey Show
Various
8 episodes; also writer
Spin City
Frank
Episode: "The Competition"
1996–2011
Saturday Night Live
Ace, Dr. Brainio (voice)
14 episodes; also writer
1997
Apartment 2F
Various
Episode: "1.6"
The Chris Rock Show
Announcer (voice)
Episode: "1.5"
1997–2005
The Daily Show
Stephen Colbert (correspondent)
1,316 episodes; also writer
1999
Late Night with Conan O'Brien
Violin Player
Episode: "1,144"
Random Play
Various
2 episodes
1999–2000
Strangers with Candy
Chuck Noblet
30 episodes; also co-creator, executive producer, writer