സ്റ്റീഫൻ സ്ട്രോസ്
ഒരു അമേരിക്കൻ ഫിസിഷ്യനും രോഗപ്രതിരോധശാസ്ത്രജ്ഞനും വൈറോളജിസ്റ്റും സയൻസ് അഡ്മിനിസ്ട്രേറ്ററുമായിരുന്നു സ്റ്റീഫൻ ഇ. സ്ട്രോസ് (നവംബർ 23, 1946 [1] - മെയ് 14, 2007). ഹ്യൂമൻ ഹെർപ്പസ്വൈറസ്, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിനും ഓട്ടോ ഇമ്മ്യൂൺ ലിംഫോപ്രൊലിഫറേറ്റീവ് സിൻഡ്രോം ജനിതക തകരാറിനെ കണ്ടെത്തിയതിനും അദ്ദേഹം പ്രത്യേകിച്ചും അറിയപ്പെടുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെഷിയസ് ഡിസീസ് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) എന്നിവയുടെ ലബോറട്ടറി ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ തലവനായ അദ്ദേഹം എൻഐഎച്ചിന്റെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ സ്ഥാപക ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ജീവിതരേഖസ്ട്രോസ് 1946 ൽ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ചു. [1][2] ബ്രൂക്ലിനിൽ വളർന്ന സ്ട്രോസ് പ്രാഥമിക, ഹൈസ്കൂളിൾ പഠനത്തിനായി ഫ്ലാറ്റ് ബുഷിലെ യെശിവയിൽ ചേർന്നു. [3] മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ചേരുകയും ഭൗതികശാസ്ത്രത്തിൽ നിന്ന് ബയോളജിയിലേക്ക് മാറി [3] 1968 ൽ ലൈഫ് സയൻസസിൽ ബിഎസ് നേടി. 1972 ൽ കൊളംബിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് എംഡി നേടി. [1][2] പിന്നീട് മിസോറിയിലെ സെന്റ് ലൂയിസിലെ ബാർനെസ് ഹോസ്പിറ്റലിൽ പരിശീലനം നേടി. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഇൻഫെക്ഷ്യസ് ഡിസീസിൽ ഫെലോഷിപ്പും നടത്തി.[1] 1973-75 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസിൽ (എൻഐഐഡി) റിസർച്ച് അസോസിയേറ്റായി സ്ട്രോസ് അഡെനോവൈറസുകളെക്കുറിച്ച് ഗവേഷണം നടത്തി. [1][2]ലബോറട്ടറി ഓഫ് ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷനിൽ ജോലി ചെയ്ത അദ്ദേഹം 1979 ൽ സീനിയർ ഇൻവെസ്റ്റിഗേറ്ററായി എൻഐഐഡിയിൽ ചേർന്നു. ആദ്യം മെഡിക്കൽ വൈറോളജി വിഭാഗത്തിലും 1991 മുതൽ മുഴുവൻസമയ ലബോറട്ടറിയനായും അദ്ദേഹം ഉയർന്നു. [1] 1999 ഒക്ടോബറിൽ, സ്ട്രോസ് നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ (എൻസിസിഎം) ന്റെ ആദ്യ ഡയറക്ടറായി (എൻഐഐഡിയിൽ ജോലി തുടരുമ്പോൾ) 2006 നവംബർ വരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു. [1][4] സ്ട്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ക്ലിനിക്കൽ റിസർച്ച് റൗണ്ട്ടേബിൾ, എൻഐഎച്ച് സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയിൽ സേവനമനുഷ്ഠിച്ചു. ക്ലിനിക്കൽ ഇൻവെസ്റ്റിഗേറ്റർമാരുടെ റിക്രൂട്ട്മെന്റ്, കരിയർ ഡെവലപ്മെൻറ് സംബന്ധിച്ച എൻഎഎച്ച് കമ്മിറ്റിയുടെയും മെഡിക്കൽ റിസർച്ചിനായുള്ള എൻഎഎച്ച് റോഡ്മാപ്പുമായി ബന്ധപ്പെട്ട ഒന്നിലധികം കമ്മിറ്റികളുടെയും അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. എൻഎഎച്ച് ഡയറക്ടർ ഏലിയാസ് സെർഹൗനിയെയും അദ്ദേഹം ഉപദേശിച്ചിരുന്നു. അക്കാദമിക് ജേണലുകളായ ജേണൽ ഓഫ് വൈറോളജി, വൈറോളജി എന്നിവയുടെ എഡിറ്റോറിയൽ ബോർഡുകളിൽ ഉണ്ടായിരുന്ന അദ്ദേഹം ഫീൽഡ്സ് വൈറോളജി ഉൾപ്പെടെ നിരവധി പാഠപുസ്തകങ്ങൾ സഹ-എഡിറ്റ് ചെയ്തു.[2] അവലംബം
|
Portal di Ensiklopedia Dunia