സ്റ്റീവൻ ആൻഡ്രൂ സോഡർബർഗ് (ജനനം:ജനുവരി 14 19463)ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും എഡിറ്ററുമാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ സെക്സ് ലൈസ് ആൻഡ് വീഡിയോ ടേപ്പ് 1989ലെ കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. ഇരുപത്തി ആറുകാരനായ സോഡർബർഗാണ് ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തി.[1]
ജനനവും ബാല്യവും
അമേരിക്കയിലെജോർജ്ജിയയിലെ അത്ലാന്റയിൽ ഒരുകുടുംബത്തിലെ ആറുകുട്ടികളിൽ രണ്ടാമനായാണ് സോഡെർബർഗ് ജനിച്ചത്.[2] ഇദ്ദേഹത്തിന്റെ പിതാവ് പീറ്റർ ആൻഡ്രൂ സോഡർബർഗ് ലൂസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് എഡ്യുക്കേഷന്റെ ഡീൻ ആയിരുന്നു.
2018ലെ കണക്കുകളനുസരിച്ച് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കൂടി 2.2 ബില്യൻ ഡോളർ ലോകമെമ്പാടും നിന്ന് നേടി.[7] ഓഷ്യൻസ് സീരീസിലുള്ള ചിത്രങ്ങൾ റോട്ടൺ ടൊമാറ്റോസ് വെബ്സൈറ്റിന്റെ മികച്ച 75 കവർച്ച സിനിമകളുടെ പട്ടികയിലും [8] ഔട്ട് ഓഫ് സൈറ്റ് എന്ന ചിത്രം റോളിങ്ങ് സ്റ്റോൺ മാസികയുടെ 1990കളിലെ മികച്ച 100 സിനിമകളുടെ നിരയിലും ഇടം നേടിയിട്ടുണ്ട്.[9]