സ്റ്റീവൻ സ്പിൽബർഗ്ഗ്
സ്റ്റീവൻ ആലൻ സ്പീൽബർഗ്ഗ് (Steven Allan Spielberg OMRI) (ജനനം:ഡിസംബർ 18 1946) [1]ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും സംരംഭകനുമാണ്. നാല് പതിറ്റാണ്ടിൽ കൂടുതൽ സമയം ഇദ്ദേഹം ചലച്ചിത്രമേഖലയിലുണ്ടായിരുന്നു. ഇക്കാലം കൊണ്ട് പല തരത്തിലുള്ള ചലച്ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ഇദ്ദേഹത്തിന്റെ ആദ്യകാല സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളാണ് ആധുനിക ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങൾക്ക് മാതൃകയായത്. പിന്നീട് ഇദ്ദേഹം ജൂതന്മാരെ കൂട്ടക്കൊല ചെയ്തതും,അറ്റ്ലാന്റിക്കിനു കുറുകേയുള്ള അടിമവ്യാപാരവും, യുദ്ധവും തീവ്രവാദവും മറ്റും ചലച്ചിത്രങ്ങൾക്ക് വിഷയമാക്കാൻ തുടങ്ങി. ഏറ്റവും ജനപ്രീയതയുള്ളതും സ്വാധീനശക്തിയുള്ളതുമായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം. [2] ഇദ്ദേഹം ഡ്രീംവർക്ക്സ് എന്ന ചലച്ചിത്രസ്റ്റുഡിയോയുടെ ഉടമസ്ഥരിൽ ഒരാളുമാണ്. ആയിരം കോടി അമേരിക്കൻ ഡോളർ വിറ്റുവരവ് നേടിയ ആദ്യ ചലച്ചിത്ര സംവിധായകനാണ് സ്പിൽബർഗ്. ചെറുപ്പത്തിൽ പഠന വൈകല്യം ഉണ്ടായിരുന്ന അദ്ദേഹം തന്റെ സർഗ്ഗശേഷിയിലൂടെ പരിമിതികളെ അതിജീവിച്ച് വിഖ്യാത വ്യക്തിത്വമായി ജനനവും ബാല്യവും1946 ഡിസംബർ 18ന് ഓഹിയോവിലെ സിൻസിനാറ്റിയിലെ ഒരു യാഥാസ്ഥിതിക ജൂതകുടുംബത്തിലാണ് സ്പീൽബർഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ലിയ പോസ്നെർ ഒരു കൺസെർട്ട് പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആർനോൾഡ് സ്പീൽബെർഗ് ഇലക്ട്രിക്കൽ എൻജിനിയറും ആയിരുന്നു. സ്പിൽബർഗിന്റെ അച്ഛന്റെ മുൻതലമുറ 1900ന്റെ ആദ്യ ദശകങ്ങളിൽ ഉക്രെയിനിൽനിന്നും സിൻസിനാറ്റിയിലേക്ക് കുടിയേറിപ്പാർത്തവരായിരുന്നു. പിതാവിന്റെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ട് സ്പിൽബർഗിന് 1950ൽ ന്യൂജേഴ്സിയിലെ ഹോഡ്ഡോൺ പട്ടണത്തിലും മൂന്നുവർഷത്തിനുശേഷം അരിസോണയിലെ ഫിനിക്സിലും മാറിമാറി താമസിക്കേണ്ടിവന്നു.[3]
ഷിൻഡ്ലേഴ്സ് ലിസ്റ്റ് (1993) and സേവിംഗ് പ്രൈവറ്റ് റയാൻ (1998) എന്നീ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹത്തിന് ഓസ്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജോസ് (1975), ഇ.ടി. ദി എക്സ്ട്രാ ടെറസ്ട്രിയൽ (1982), ജൂറാസിക് പാർക്ക് (1993)— എന്നിവ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിച്ചിട്ടുണ്ട്. അതുവരെയുള്ള ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളായിരുന്നു ഇവ മൂന്നും. ഇതുവരെ സ്പിൽബർഗിന്റെ ചലച്ചിത്രങ്ങളെല്ലാം 10000 ദശലക്ഷം ഡോളറിൽ കൂടുതൽ വരുമാനം നേടിയിട്ടുണ്ട്. [4] അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾസ്റ്റീവൻ സ്പിൽബർഗ്ഗ് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia