സ്റ്റുവാർട്ട് ലിറ്റിൽ
അമേരിക്കൻ എഴുത്തുകാരനായ ഇ. ബി. വൈറ്റ് എഴുതിയ ഒരു ബാലസാഹിത്യനോവലാണ് സ്റ്റുവാർട്ട് ലിറ്റിൽ (Stuart Little),[1] വൈറ്റിന്റെ ആദ്യ ബാലസാഹിത്യ കൃതിയാണിത്. ഗാർത് വില്ല്യംസ് എന്ന ചിത്രകലാകാരനാണ് ഈ നോവലിന്റെ ചിത്രീകരണം നടത്തിയത്. സ്റ്റുവാർട്ട് ലിറ്റിൽ എന്ന ഈ ഭ്രമകല്പനാനോവലിലെ പ്രധാന കഥാപാത്രമായ സ്റ്റുവാർട്ട് ലിറ്റിൽ, ന്യൂ യോർക്ക് നഗരത്തിലെ മനുഷ്യരായ മാതാപിതാക്കൾ ജനിച്ചതാണെങ്കിലും, എല്ലാതരത്തിലും അവൻ ഒരു എലിയെപ്പോലെയായിരുന്നു. കഥാസാരംന്യൂ യോർക്ക് നഗരത്തിന്റെ പശ്ചാതലത്തിൽ നടക്കുന്ന ഈ നോവൽ മനുഷ്യരായ മാതാപിതാക്കൾ ജനിച്ച സ്റ്റുവാർട്ട് ലിറ്റിൽ എന്ന എലിയെപ്പോലെ തോന്നിക്കുന്ന ഒരു പ്രധാനകഥാപാത്രത്തേയും സ്റ്റുവാർട്ടിന്റെ ചുറ്റുപാടുകളേയും വളരെ സാങ്കൽപികമായി വിവരിക്കുകയാണ് നോവലിസ്റ്റ്. സ്റ്റുവാർട്ടിന്റെ മാതാപിതാക്കൾ ഇത്തരത്തിൽ ഒരു മകനുണ്ടായതിൽ സമൂഹ്യപരമായും ഘടനാപരമായും അതിജീവിക്കുകയാണ്. സ്റ്റുവാർട്ട് ഒരു സാഹസികനാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia