സ്റ്റുവർട്ട് ബ്രോഡ്
ഇംഗ്ലണ്ടിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് സ്റ്റുവർട്ട് ക്രിസ്റ്റഫർ ജോൺ ബ്രോഡ് എന്ന സ്റ്റുവർട്ട് ബ്രോഡ് (ജനനം24 ജൂൺ, 1986). ഒരു വലംകൈയൻ ഫാസ്റ്റ് ബൗളറും ഇടംകൈയൻ ബാറ്റ്സ്മാനുമാണദ്ദേഹം. 2006 ഓഗസ്റ്റിൽ പാകിസ്താനെതിരെ നടന്ന ഏകദിന ക്രിക്കറ്റ് മൽസരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ബ്രോഡ് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഒരവിഭാജ്യ ഘടകമാണ്.[2] ഇംഗ്ലണ്ട് ടീമിന്റെ ബൗളിംഗിന്റെ നെടുംതൂണായി അറിയപ്പെടുന്ന അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടുതവണ പത്ത് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ നാലാമത് ഏറ്റവുമധികം വിക്കറ്റുകൾ നേറ്റിയ ബൗളറും ബ്രോഡാണ്.[3] 2007, 2011, 2015 ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ,2009, 2013 ചാമ്പ്യൻസ് ട്രോഫി, 2007 മുതൽ 2014 വരെയുള്ള ട്വന്റി20 ലോകകപ്പുകൾ എന്നീ രാജ്യാന്തര ടൂർണ്ണമെന്റുകളിലും ബ്രോഡ് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിട്ടുണ്ട്. 2007 ട്വന്റി20 ലോകകപ്പിൽ ബ്രോഡിനെതിരെ ഒരോവറിലെ ആറു പന്തുകളിലും ഇന്ത്യയുടെ യുവരാജ് സിങ് സിക്സറുകൾ പായിച്ചത് രാജ്യാന്തരതലത്തിൽ ശ്രദ്ധേയമായിരുന്നു.ബ്രോഡു൦ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ നാണംകെട്ട നിമിഷമായിരുന്നു അത്. [4] ഏറെക്കാലം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ട്വന്റി20 ക്രിക്കറ്റിലെ നായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആഭ്യന്തരക്രിക്കറ്റിൽ ലെയ്സ്റ്റർഷെയർ, നോട്ടിങ്ഹാംഷെയർ എന്നീ ടീമുകൾക്ക് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.[5] അവലംബം
പുറത്തേക്കുള്ള കണ്ണികൾStuart Broad എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia