സ്റ്റെഫാനിയ ഫെർണാണ്ടസ്
2009-ലെ മിസ്സ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട വെനിസ്വേല വംശജയായ വനിതയാണ് സ്റ്റെഫാനിയ ഫെർണാണ്ടസ്(ജനനം: സെപ്റ്റംബർ 4 1990 മെറിഡ, വെനിസ്വേല)[1] ജീവചരിത്രംസ്റ്റെഫാനിയയുടെ ജനന ഉറവിടം റഷ്യൻ, ഉക്രയിൻ, പോളിഷ്, ഗാലീഷ്യൻ എന്നിവ ചേർന്നതാണ്. പിതാവ് ജോസ് ലൂയീസ് ഫെർണാണ്ടസ് സ്പെയിനിലെ ഗാലീഷ്യയിലാണ് ജനിച്ചത്. പിന്നീട് അദ്ദേഹം വെനിസുലയിലേക്ക് കുടിയേറി. സ്റ്റെഫാനിയയുടെ മാതാവ് നാദിയ ക്രുപിജ് ഹോളൊജാദ് ഒരു ഉക്രയിൻ വനിതയാണ്. നാദിയയുടെ പിതാവ് സോവിയറ്റ് യൂണീയനിൽ നിന്ന് കുടിയേറിയതാണ്.[2] മിസ്സ് വെനിസുലയും മിസ്സ് യൂണിവേഴ്സും2008 ലെ മിസ്സ്. വെനിസുല സൌന്ദര്യ പുരസ്കാരം സ്റ്റെഫാനിയ നേടി. സെപ്തംബർ 10, 2008 നാണ് ഈ പുരസ്കാരം നേടിയത്.[3] ഈ മത്സരത്തിൽ മിസ്സ്. എലഗൻസ്, ബെസ്റ്റ് ബോഡി, ബെസ്റ്റ് ഫേസ് വിഭാഗത്തിലുള്ള പുരസ്കാരങ്ങളും സ്റ്റെഫാനിയ നേടി.[4] മിസ്സ്.യൂണിവേഴ്സ് പട്ടം നേടുന്ന മിസ്സ്. ട്രുജില്ലൊ ആണ് സ്റ്റെഫാനിയ. 2008 ലെ മിസ്സ്. യൂണിവേഴ്സ് ആയിരുന്ന ഡയാന മെൻഡോസ സ്റ്റെഫാനിക്ക് 2009 ലെ മിസ്സ്. യൂണിവേഴ്സ് പട്ടം ആഗസ്ത് 23, 2009 ൽ നടന്ന മത്സരത്തിൽ അണിയിച്ചു. ഡയാന മെൻഡോസയും വെനിസുലയിൽ നിന്ന് തന്നെയാണ്. ഒരേ രാജ്യത്തിൽ നിന്ന് തന്നെയുള്ള രണ്ട് മത്സരാർഥികൾ അടുത്ത വർഷങ്ങളിൽ കിരീടം നേടുന്നതും ആദ്യമായിട്ടാണ്.[5] അവലംബം
പുരത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia