| ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
സ്റ്റേറ്റ് ഓഫ് ഉത്തർ പ്രദേശ് വി. രാജ് നാരായൺ (1975 AIR 865, 1975 SCR (3) 333) എന്ന അലഹബാദ് ഹൈക്കോടതിയിൽ വാദം കേട്ട 1975 ലെ കേസായിരുന്നു. 1971ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ തോറ്റ രാജ് നാരായൺ തന്നെ തോൽപ്പിച്ച ഇന്ദിരാ ഗാന്ധിക്കെതിരെ കൊടുത്ത കേസിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് അഴിമതിക്ക് കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും 6 വർഷത്തേക്ക് തെരഞ്ഞെടുത്ത പദവികളിൽ നിന്ന് വിലക്കുകയും ചെയ്തു.[1][2][3][4] ഈ വിധി ഇന്ത്യയിൽ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുകയും 1975 മുതൽ 1977 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.[5]
വസ്തുതകൾ
രായ് ബറേലി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇന്ദിരാ ഗാന്ധിക്കെതിരെ 1971 ലെ പൊതു തെരഞ്ഞെടുപ്പിൽ രാജ് നാരായൺ ആണ് മത്സരിച്ചത്. വൻ ഭൂരിപക്ഷത്തിന് ഇന്ദിരാഗാന്ധി ജയിച്ചതോടെ പാർലമെന്റിൽ അവർ പ്രതിനിധീകരിച്ചിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്(ആർ) ന് വൻ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതിയുണ്ടായി.കൈക്കൂലിയും, ഗവണ്മെന്റ് സംവിധാനങ്ങളുടെ ദുരുപയോഗവും ആരോപിച്ച് രാജ് നാരായൺ അലഹബാദ് കോടതിയിൽ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്തുകൊണ്ട് പരാതികൊടുത്തു.
അവലംബങ്ങൾ