സ്ലൊവിൻസ്കി ദേശീയോദ്യാനം
സ്ലൊവിൻസ്കി ദേശീയോദ്യാനം (Polish: Słowiński Park Narodowy) വടക്കൻ പോളണ്ടിലെ പോമറെനിയൻ വോയിവോഡെഷിപ്പിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ബാൾട്ടിക് തീരത്ത് ലബയ്ക്കും റോവിക്കും ഇടയിലായി ഇതു സ്ഥിതിചെയ്യുന്നു. ദേശീയോദ്യാനത്തിൻറെ വടക്കൻ അതിർത്തി 32.5 കിലോമീറ്റർ (20.2 മൈൽ) വിസ്തൃതിയുള്ള തീരപ്രദേശമാണ്. ചരിത്രംഈ പ്രദേശം സംരക്ഷിക്കുന്നതിനുള്ള ആദ്യ ആശയം അവതരിപ്പിക്കപ്പെട്ടത് 1946 ൽ ലബയിലെ ഒരു കോൺഫറൻസിൽവച്ച്, പോസ്നാൻ, ഗ്ഡാൻസ്ക് എന്നീ നഗരങ്ങളിലെ ശാസ്ത്രജ്ഞന്മാരായിരുന്നു. എന്നാൽ ദേശീയോദ്യാനം യാഥാർത്ഥ്യമായത് 21 വർഷങ്ങൾക്കുശേഷം 1967 ലായിരുന്നു. 180.69 ച.കി.മീ (69.76 ച. മൈ.) വിസ്തീർണ്ണത്തിൽ ഇക്കാലത്ത് ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടു. ഇന്ന് വിപുലീകരിക്കപ്പെട്ടതോടെ ഇതിൻറെ വിസ്തീർണ്ണം 186.18 കിമീ2 (71.88 ച.മൈൽ) ആയി വർദ്ധിച്ചു. ഇതിൽ 102.13 കിമീ2 (39.43 ച.മൈൽ) വെള്ളവും 45.99 കിമീ2 (17.76 ച.മൈൽ) വനങ്ങളും ഉൾക്കൊള്ളുന്നതാണ്.കർശനമായി സംരക്ഷിക്കപ്പെടുന്ന മേഖലയുടെ വിസ്തൃതി 56.19 കിമീ2 (21.70 ച.മൈൽ) ആണ്. 1977 ൽ യുനെസ്കോ ഈ ദേശീയോദ്യാനം, “മാൻ ആൻറ് ദ ബോയസ്ഫിയർ പ്രോഗ്രാമിൽ” (MaB) ഉൾപ്പെടുത്തി ഇതൊരു ജൈവസംരക്ഷണ മണ്ഡലമായി അംഗീകരിച്ചു. ചിത്രശാല
അവലംബം |
Portal di Ensiklopedia Dunia