സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം![]() സ്വതന്ത്ര വിജ്ഞാന പ്രവർത്തകരും, സ്വതന്ത്ര സോഫ്റ്റ്‌വെയർ തൊഴിലാളികളും ചേർന്നു് 2008 ഡിസംബർ 21-ആം തീയതി എറണാകുളത്തു് വെച്ച് രൂപീകരീച്ച ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം. അറിവിന്റെ സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം, ആധുനിക സാങ്കേതിക വിദ്യകളിൻമേൽ സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബർ സ്പേസു് പോലുള്ള വിവര സങ്കേതങ്ങളിൽ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക, വിവരാധിഷ്ഠിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണു് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF). രണ്ടിലേറെ വർഷങ്ങളിലെ ചർച്ചകൾക്കും വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾക്കും ശേഷം ഔപചാരികമായ ഉദ്ഘാടനവും പ്രഥമ സംസ്ഥാന സമ്മേളനവും 2011 മാർച്ച് 19 ന് കോട്ടയത്ത് നടന്നു.[1] ലക്ഷ്യംഅറിവ് ആരുടെയും കുത്തകയല്ല. മറിച്ച് അത് തലമുറകളായി കൈമാറി വരുന്നതാണ്. ഇത് മൂടിവെക്കാനോ സ്വന്തമാക്കി കയ്യടക്കിവെക്കാനോ ആര്ക്കും അവകാശമില്ല. വിജ്ഞാനം സ്വതന്ത്രമാണ്. വിജ്ഞാനത്തിന്റെ ഉടമസ്ഥാവകാശം അത് സമൂഹത്തിനുള്ളതാണ് .അങ്ങനെ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കാനായി പരിശ്രമിക്കുക. . ഈ ലക്ഷ്യത്തോടെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ശില്പശാലകളും വിക്കിപീഡിയ പഠനശിബിരങ്ങളും വിവിധ ജില്ലകലിൽ ഡി.എ.കെ.എഫ്. നടത്തിയിട്ടുണ്ട്. സമ്മേളനങ്ങൾഒന്നാം സമ്മേളനംപ്രഥമ സംസ്ഥാന സമ്മേളനവും 2011 മാർച്ച് 19 ന് കോട്ടയത്ത് നടന്നു. ഡോ. ബി. ഇക്ബാൽ സഖ്യത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംങ് കോളേജിലെ അധ്യാപകനായ ഡോ. എം ആർ ബൈജുവാണ് ജനറൽ സെക്രട്ടറി.[2] രണ്ടാം സമ്മേളനം2014 സെപ്റ്റംബർ 26,27,28 തീയതികളിൽ കൂസാറ്റിൽ നടന്ന രണ്ടാം സംസ്ഥാന സമ്മേളനം ഡോ.എം.ആർ.ബൈജുവിനെ ജനറൽ സെക്രട്ടറിയായും ഡോ.ബി.ഇക്ബാലിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു. മൂന്നാം സമ്മേളനംസ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം മൂനാം സംസ്ഥാന സമ്മേളനം 2018 മാർച്ച് 10 ന് തിരുവനന്തപുരത്ത് നടന്നു. ഡോ. എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ എഫ്.എസ്.എം.ഐ അഖിലേന്ത്യാ പ്രസിഡൻറ് പ്രബീർ പുരുകായസ്ത, ജനറൽ സെക്രട്ടറി കിരൺ ചന്ദ്ര എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നായി 200 പ്രതിനിധികൾ പങ്കെടുത്തു. ഡോ.എ.സാബുവിനെ പ്രസിഡന്റായും ടി.ഗോപകുമാറിനെ സെക്രട്ടറിയായും ജെ.എം.സിയാദിനെ ട്രഷററായും കൺവെൻഷൻ തെരഞ്ഞെടുത്തു. [3] [4] ![]() 2023-ലെ സംസ്ഥാന സമ്മേളനം തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിലെ കിലയിൽ വച്ച് മെയ് 14-ന് നടന്നു. മാർഗ്ഗംസ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ (FSMI)-യുടെ സ്ഥാപകാംഗമാണു്.[5][6] പ്രവർത്തനങ്ങൾവിജ്ഞാന സ്വാതന്ത്ര്യം, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനം എന്നിവ ലക്ഷ്യം വെച്ച് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു
മുഖ പ്രസിദ്ധീകരണംതിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന " അ " എന്ന പത്രികയിൽ വിജ്ഞാന സ്വാതന്ത്ര്യമെന്ന വിശാലമായ ആശയതിലൂന്നിയുള്ള വിഷയങ്ങൾ ചർച ചെയ്യുന്നു. വിമർശനംനിലവിലുള്ള സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങളെ സി പി ഐ എമ്മിന്റെ സഹായത്തോടെ പിടിച്ചടക്കാനുള്ള ഒരു ശ്രമമാണ് DAKF- [അവലംബം ആവശ്യമാണ്]ഉൾപ്പെടുന്ന FSMI നടത്തുന്നതെന്ന് ഒരു വിവാദമുണ്ട്. [15] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia