സ്വർഗ്ഗാരോഹണഗോവണി![]()
മുപ്പത് പടികൾ![]() ഈ കൃതി ആദ്ധ്യാത്മികജീവിത്തിലെ പുരോഗതിയുടെ ഘട്ടങ്ങളെ ഒരു ഗോവണിയുടെ പടികളായി കാണുന്നു. ഗ്രന്ഥകാരന്റെ ഭാവനയിൽ ഭൂമിയിൽ നിന്നു സ്വർഗ്ഗത്തോളമെത്തുന്ന ആദ്ധ്യാത്മിക പുരോഗതിയുടെ ഗോവണിക്ക്, 30 പടികളുണട്.[1] ആദ്യത്തെ പടി ലോകപരിത്യാഗവും അവസാനത്തേത് ഗുണത്രയമായ വിശ്വാസം, പ്രത്യാശ സ്നേഹം എന്നിവ ചേർന്നതുമാണ്. പടികളുടെ പട്ടിക ഇതാണ്.
വിട്ടുവീഴ്ചയില്ലാത്ത വിരക്തിആധുനികദൃഷ്ടിയിൽ അതികഠിനവും അപ്രായോഗികവും എന്നു തോന്നിയേക്കവുന്ന വിട്ടുവീഴചയില്ലാത്ത വിരക്തിയുടെ വഴിയാണ് പുണ്യപൂർണത അന്വേഷിക്കുന്നവർക്കായി ഈ ഗ്രന്ഥം നിർദ്ദേശിക്കുന്നത്. ആ വഴി പിന്തുടരുന്നവർ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും മരണത്തെപ്പറ്റി ധ്യാനിക്കുന്നവരായിരിക്കുമത്രെ. ഉറങ്ങുവാനൊരുങ്ങുമ്പൊൾ മരണശയ്യയെ അവലംബിക്കാൻ പോവുകയാണെന്നും കിടക്കുമ്പോൾ കുഴിമാടത്തിലാണെന്നും അവർ കരുതും. മരണസമയത്ത് ഉപകരിക്കാത്ത ഒന്നിനെപ്പറ്റിയും അവർ ആകുലചിത്തരാവുകയില്ല. ഓരോദിവസവും ജീവിതത്തിലെ അവസാനത്തേതാണെന്നു കരുതാത്തവന് ഒരുദിവസവും വിശുദ്ധിയിൽ ജീവിക്കുവാൻ സാധിക്കുകയില്ല. മരണത്തെപ്പറ്റിയുള്ള ധ്യാനമാണ് ഏറ്റവും വലിയ തത്ത്വശാസ്ത്രം. ഭോഗാസക്തിയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്, നായെ എറിഞ്ഞോടിക്കാൻ കല്ലിനു പകരം അപ്പക്കഷണം ഉപയോഗിക്കുന്നത് പോലെയാണ് എന്ന് ഗ്രന്ഥകാരൻ പറയുന്നു. തലോടുകയും ലാളിക്കുകയും ചെയ്താൽ മെരുങ്ങുന്ന സിംഹമല്ല നമ്മുടെ ശരീരം എന്നു പറയുന്ന ഗ്രന്ഥകാരൻ, ഉദരത്തെ തൃപ്തിപ്പെടുത്തുകയും അതേസമയം ഭോഗാസക്തിയെ ജയിക്കുകയും ചെയ്യാമെന്നു കരുതുന്നതിനെ എണ്ണ കോണ്ട് തീയെ കെടുത്താമെന്നു കരുതുന്നതിനോടാണ് ഉപമിക്കുന്നത്. ഭോജനവേളകളിൽ ആഹാരപ്രിയർ തുള്ളിച്ചാടുന്നു എന്നാൽ ദൈവസ്നേഹമുള്ളവർ ഈർഷ്യകൊള്ളുന്നു. ഉന്നതമായ സിംഹാസനത്തിൽ ഉപവിഷ്ടനായ രാജാവിനെപ്പോലെ സന്യാസി സ്വന്തം ഹൃദയത്തെ ഭരിക്കണം. ധനമോഹം വിഗ്രഹാരാധനയാണ്. ദരിദ്രനായ സന്യാസി ലോകത്തിന്റെ അധിപനാണ്. ഗർവിഷ്ഠനായ മനുഷ്യൻ വിശ്വാസിയെങ്കിലും വിഗ്രഹാരാധകനാണ്. ദൈവത്തിന്റെ ദാസനായിരിക്കുന്നവൻ ഒരു യജമാനനെയേ ഭയപ്പെടുന്നുള്ളു. അല്ലാത്തവനെ, സ്വന്തം നിഴൽ പോലും ഭയപ്പെടുത്തുന്നു. സ്നേഹം വിട്ടുപോകുമ്പോഴൊക്കെ ഭയം പ്രത്യക്ഷപ്പെടുന്നു, എന്നിങ്ങനെയുള്ള പ്രബോധനങ്ങളാണ് ഗ്രന്ഥം നൽകുന്നത് [1] ഗൃഹസ്ഥാശ്രമികളോട്വൈരാഗികൾക്കായി കഠിനതരമായ ഈ മാർഗ്ഗം നിർദ്ദേശിക്കുന്ന ക്ലിമാക്കസ് ഗൃഹസ്ഥാശ്രമികളുടെ കാര്യത്തിൽ കുറേക്കൂടി സൗമ്യനാണ്. അവർരോട് അദ്ദേഹം ഇപ്രകാരം പറയുന്നു.[2]
ഗോവണിയുടെ പ്രാധാന്യംപൗരസ്ത്യക്രൈസ്തവസഭകളിൽ ബൈബിളും യാമപ്രാർഥനയും കഴിഞ്ഞാൽ ഏറ്റവുമേറെ പ്രചാരമുള്ള ഗ്രന്ഥമാണ് സ്വർഗ്ഗാരാഹണ ഗോവണി എന്നു പറയപ്പെടുന്നു.[3] പാശ്ചാത്യലോകത്ത് ക്രിസ്തുദേവാനുകരണത്തിനുള്ള സ്ഥാനമാണ് പൗരസ്ത്യസഭകളിൽ ഇതിന് എന്ന് കരുതുന്നു. [4]
അവലംബം
കുറിപ്പുകൾ
|
Portal di Ensiklopedia Dunia