സൗമ്യ സ്വാമിനാഥൻ (ചെസ്സ് താരം)
മലയാളിയായ ഒരു ചെസ്സ് കളിക്കാരിയാണ് സൗമ്യ സ്വാമിനാഥൻ (Soumya Swaminathan) (ജനനം 21 മാർച്ച്1989). സൗമ്യ ഒരു വിമൻ ഗ്രാന്റ്‌മാസ്റ്റർ (WGM) ആണ്. 2009 -ൽ അർജന്റീനയിലെ Puerto Madryn -ൽ നടന്ന ലോക ജൂനിയർ പെൺകുട്ടികളുടെ ചെസ്സ് ചാമ്പ്യൻഷിപ് സൗമ്യയാണ് നേടിയത്.[1][2] 2005 ലും 2006 ലും ഇന്ത്യയിലെ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ചാമ്പ്യൻ ആണ് സൗമ്യ. 2011 ജനുവരിയിൽ സൗമ്യ ഇന്ത്യയിലെ സ്ത്രീകളുടെ ചാമ്പ്യൻഷിപ് 8½/11 പോയന്റോടെ നേടുകയുണ്ടായി.[3] 2012 -ൽ ചെന്നൈയിൽ വച്ച് സൗമ്യ കോമൺവെൽത്ത് സ്ത്രീകളിലെ ചാമ്പ്യൻ ആയി.[4] 2016 - മോസ്കോ ഓപ്പൻ ഒന്നാം സ്ഥാനം സൗമ്യ പങ്കുവയ്ക്കുകയും ടൈബ്രേക്കിൽ രണ്ടാമത് എത്തുകയും ചെയ്തു.[5] 2018 ജൂലൈ 26 മുതൽ ആഗസ്ത് 4 വരെ ഇറാനിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ചെസ്സ് ടീം ചാമ്പ്യൻഷിപ്പിൽ നിന്നും ഇറാനിലെ നിയമപ്രകാരം തലമറയ്ക്കാൻ നിർബന്ധിതയാകുന്നത് തന്റെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നതിൽ പ്രതിഷേധിച്ച് സൗമ്യ പിന്മാറി.[6] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia