സർകംസിഷൻ ഓഫ് ജീസസ് (പർമിജിയാനിനോ)
1523-ൽ ഇറ്റാലിയൻ മാനെറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് സർകംസിഷൻ ഓഫ് ജീസസ്. ഇപ്പോൾ ഈ ചിത്രം യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിഷിഗനിലെ ഡിട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സിലാണ് സംരക്ഷിച്ചിരിക്കുന്നത്. ചരിത്രംനവോത്ഥാന കലാ ജീവചരിത്രകാരൻ ജോർജിയോ വസാരി പർമിജിയാനിനോ ചിത്രീകരിച്ച സർകംസിഷൻ ഓഫ് ജീസസ് എന്ന ചിത്രത്തെക്കുറിച്ച് വിവരിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ വിവരണം ഡെട്രോയിറ്റ് പെയിന്റിംഗുമായി പൊരുത്തപ്പെടുന്നില്ല. ഈ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഒരു പരമ്പര അദ്ദേഹം വിവരിച്ചിരുന്നതിൽ നടക്കുന്ന കഥാപാത്രങ്ങളുടെ കയ്യിൽ ടോർച്ചുകളും ഉൾപ്പെട്ടിരുന്നു. ![]() ചിത്രം അറിയപ്പെടുന്നത് 1830 മുതൽ മാത്രമാണ്. റഷ്യൻ സാമ്രാജ്യ ശേഖരണത്തിന്റെ ഭാഗമായിരുന്നപ്പോൾ ഈ ചിത്രം 1851-ൽ പകർത്തിയതിൽ ജെ. ഡബ്ല്യു. മക്സെൽ. എന്നു കൊത്തിയിരുന്നു. 1917-ൽ ഈ ചിത്രം സ്റ്റോക്ക്ഹോമിൽ എ.ബി. നോർഡിസ്ക കൊമ്പാനിയറ്റ് ഏറ്റെടുത്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം അത് അമേരിക്കൻ ആക്സൽ ബെസ്‌കോയ്ക്ക് വിറ്റു. 1936-ൽ അദ്ദേഹം ഈ ചിത്രം ഡെട്രോയിറ്റ് മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു. 1991 വരെ ചിത്രം പാർമിജിയാനിനോയുടേതാണെന്ന് ഏകകണ്ഠമായി ആരോപിക്കപ്പെട്ടിരുന്നില്ല.[1] ചിത്രീകരണ വർഷം ഏകദേശം 1523 എന്നത്, കലാകാരന്റെ ആദ്യകാല ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയും ലൂവ്രെ മ്യൂസിയത്തിലെ കാബിനറ്റ് ഡെസ് ഡെസിൻസിലെ (ഇൻവെ. 6390) ഒരു തയ്യാറെടുപ്പ് ചിത്രത്തെ അടിസ്ഥാനമാക്കിയുമാണ്. ചിത്രകാരനെക്കുറിച്ച്![]() ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[2] US: /-dʒɑːˈ-/,[3] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[4] അവലംബം
ഉറവിടങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia