സർക്യൂട്ട് ബ്രേയ്ക്കർ![]() ഐസോലേറ്ററുകളും സ്വിച്ചുകളും പോലെത്തന്നെ ഒരു വൈദ്യുത പരിപഥം ആവശ്യമുള്ള സന്ദർഭങ്ങളിൽ വിച്ഛേദിക്കുവാനുതകുന്ന വൈദ്യുതവിതരണോപകരണമാണ് സർക്യൂട്ട് ബ്രേയ്ക്കർ. പക്ഷേ, ഘടനയിലും പ്രവർത്തനത്തിലും ഇവ താരതമ്യേന സങ്കീർണ്ണമാണ്. പ്രവർത്തനതത്വംസാമാന്യം ഉയർന്ന വിദ്യുത്‌തീവ്രത ഉൾപ്പെട്ടതും (വോൾട്ടേജ്) തീവ്രമായി വൈദ്യുതി പ്രവഹിക്കുന്നതുമായ ഒരു സർക്യൂട്ട് പെട്ടെന്നു വിച്ഛേദിക്കേണ്ടി വരുമ്പോൾ വിച്ഛേദബിന്ദുവിൽ നൈമിഷികമെങ്കിലും അവഗണിക്കാനാവാത്തത്ര ഉയർന്ന തോതിൽ തീപ്പൊരിയും അതുമൂലമുണ്ടാവുന്ന മറ്റു സാങ്കേതികപ്രശ്നങ്ങളും സംഭവിക്കാം. വിച്ഛേദനം സംഭവിക്കുന്ന നിമിഷം മുതൽ വളരെക്കുറച്ചുസമയത്തേക്ക് സർക്യൂട്ടിലെ മൊത്തം വോൾട്ടേജും വിച്ഛേദനസ്ഥാനത്തെ പരസ്പരം അകന്നുകൊണ്ടിരിക്കുന്ന രണ്ടു ടെർമിനലുകൾക്കും ഇടയ്ക്ക് ആവിർഭവിക്കുന്നു. ഈ സമയമാത്രയിൽ ടെർമിനലുകൾക്കിടയിലുള്ള ചെറിയ അകലത്തിൽ അയോണീകരണം മൂലം വായുവിന്റെ അചാലകസ്വഭാവം നഷ്ടപ്പെടുകയും (dielectric breakdown) വായു തന്നെ ഒരു ചാലകമായി മാറി, സർക്യൂട്ട് പൂർത്തിയാക്കി വൈദ്യുതിപ്രവാഹം മുമ്പുള്ളതുപോലെ തുടരുവാൻ ഇടവരികയും ചെയ്യും. തദ്ഫലമായി, അത്യധികം ചൂടുപിടിക്കുന്ന വായു, അതിൽ അടങ്ങിയിട്ടുള്ള ഓക്സിജന്റെ സഹായത്തോടെ ജ്വലിക്കുവാൻ തുടങ്ങുന്നു. തീപ്പൊരിയുടെയോ തീജ്വാലയുടേയോ രൂപത്തിലാണ് ഇതു പ്രത്യക്ഷമാവുക. ടെർമിനലുകളും ഈ ഉയർന്ന താപനിലയ്ക്കനുസരിച്ച് ചൂടുപിടിക്കുന്നു. ടെർമിനൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ലോഹം(സാധാരണ, ചെമ്പ്), അതിനോടനുബന്ധിച്ച മറ്റു ഭാഗങ്ങൾ എന്നിവ ഒന്നുകിൽ ഉരുകുകയോ അല്ലെങ്കിൽ കരിയുകയോ (ഓക്സീകരണം) ചെയ്യുന്നു. ഇത്തരം പ്രതിപ്രവർത്തനം ഏതാനും തവണ ആവർത്തിക്കുമ്പോൾ ടെർമിനലുകളും വിച്ഛേദനോപകരണം തന്നെയും പ്രവർത്തനയോഗ്യമല്ലാതെ ആയിത്തീരും. ഇപ്രകാരം കേടുവന്ന ടെർമിനലുകൾ അടുത്ത തവണ ഇതേ തരം വിച്ഛേദനം നടക്കുമ്പോൾ മുമ്പത്തേതിലും കൂടിയ നിരക്കിൽ കേടുവന്നുകൊണ്ടിരിക്കുകയും ഒടുവിൽ തീർത്തും ഉപയോഗശൂന്യമാവുകയും ചെയ്യുന്നു. ഈ സാഹചര്യം തരണം ചെയ്യാനായി, ഐസോലേറ്ററുകളിൽ നിന്നും സ്വിച്ചുകളിൽനിന്നും വ്യത്യസ്തമായി, സർക്യൂട്ട് ബ്രെയ്ക്കറുകളിൽ പ്രത്യേക തരം ഘടന രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രത്യേകതരം ചാലകപദാർത്ഥങ്ങൾ ടെർമിനലുകളായി ഉപയോഗിക്കുക, വിച്ഛേദനസ്ഥാനത്ത് വായുവിന്റെയോ ഓക്സിജന്റെയോ സാന്നിദ്ധ്യം ഒഴിവാക്കുക, വിച്ഛേദനം നടക്കുമ്പോഴുണ്ടാകുന്ന തീപ്പൊരി അതിവേഗം കെടുത്തിക്കളയാനുള്ള സംവിധാനം ഒരുക്കുക, സമ്പൂർണ്ണവിച്ഛേദനവേള കഴിയാവുന്നത്ര ചുരുക്കുക തുടങ്ങിയവയാണു് ഈ രൂപകൽപ്പനയുടെ അടിസ്ഥാനം. ഇതു കൂടാതെ, സർക്യൂട്ട് ബ്രേയ്ക്കറുകൾക്ക് ഒരു ധർമ്മം കൂടി ചെയ്യാനാവും. സാധാരണ സ്വിച്ചുകളും ഐസോലേറ്ററുകളും സ്വയം പ്രവർത്തിക്കുന്നവയല്ല. മാനവികമായി ആരെങ്കിലും ഒഫ് ചെയ്താലേ അവ വൈദ്യുതിബന്ധം വിച്ഛേദിക്കൂ. എന്നാൽ മുൻകൂട്ടി ക്രമപ്പെടുത്തിവെച്ചിരിക്കുന്ന അളവിലും കൂടുതൽ സമയത്തേക്ക് നിശ്ചിത അളവിൽ കൂടുതൽ കറന്റ് പ്രവഹിക്കുകയാണെങ്കിൽ സ്വയമേവ ഓഫ് ആകുന്നതിനുള്ള സംവിധാനം സർക്യൂട്ട് ബ്രെയ്ക്കറുകളിൽ ഉണ്ട്. വൈദ്യുതിയുടെ താപ-കാന്തികപ്രഭാവങ്ങളാണ് ഇത്തരം സ്വയംപ്രവർത്തനത്തിനുവേണ്ടി ഇവയിൽ ഉപയോഗിക്കുന്നത്. വിവിധ ഇനങ്ങൾപ്രവർത്തനതത്വവും വൈദ്യുതിയുടെ സാധാരണ അളവും അനുസരിച്ച് സർക്യൂട്ട് ബ്രേയ്ക്കറുകൾ വിവിധതരത്തിൽ ലഭ്യമാണ്.
പ്രവർത്തനമാനങ്ങൾ (സ്പെസിഫിക്കേഷൻ)സർക്യൂട്ട് ബ്രേയ്ക്കറിന്റെ പ്രധാന പ്രവർത്തനമാനങ്ങൾ താഴെ പറയുന്നവയാണ്:
പുറത്തേക്കുള്ള കണ്ണികൾCircuit breakers എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia