സർദാർ പട്ടേൽ മെഡിക്കൽ കോളേജ്, ബിക്കാനീർ
ഇന്ത്യൻ സംസ്ഥാനമായ രാജസ്ഥാനിലെ ബിക്കാനീർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു മെഡിക്കൽ കോളേജാണ് സർദാർ പട്ടേൽ മെഡിക്കൽ കോളേജ്.[1] ചരിത്രം1959-ൽ സ്ഥാപിതമായ ഈ കോളേജ് രാജസ്ഥാനിലെ രണ്ടാമത്തെ മെഡിക്കൽ കോളേജായിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആണ് ഇത് ഉദ്ഘാടനം ചെയ്തത്.[2] തുടക്കത്തിൽ, കോളേജിന്റെ പേര് ബിക്കാനീർ മെഡിക്കൽ കോളേജ് എന്നായിരുന്നു, പിന്നീട് ആധുനിക ഇന്ത്യയുടെ ശില്പിയായ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പേര് നൽകാൻ തീരുമാനിച്ചു. 1975-ൽ കൊറോണറി കെയർ യൂണിറ്റ് സ്ഥാപിക്കപ്പെട്ടു, രാജസ്ഥാനിലെ ആദ്യത്തെ കൊറോണറി കെയർ യൂണിറ്റായിരുന്നു ഇത്.[3] അവലോകനംകോളേജിന് പൂർണമായും ധനസഹായം നൽകുന്നത് രാജസ്ഥാൻ സർക്കാരാണ്. കോളേജിൽ MBBS ന് 250 സീറ്റുകളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 63 സീറ്റുകളുമുണ്ട്. കൂടാതെ ഡിപ്ലോമയിൽ 18, ഡിഎം കാർഡിയോളജിയിൽ രണ്ട് സീറ്റുകൾ, എംസിഎച്ച് യൂറോളജിയിൽ രണ്ട് സീറ്റുകൾ എന്നിവയും ഉണ്ട്. ![]() താഴെ പറയുന്ന ആശുപത്രികൾ സർദാർ പട്ടേൽ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടിരിക്കുന്നു:
താമസ സൗകര്യംവിദ്യാർത്ഥികൾക്കായി പ്രത്യേകം ഹോസ്റ്റലുകൾ ഉണ്ട്, ബിരുദ വിദ്യാർത്ഥികൾക്ക് നാല്, പെൺകുട്ടികൾക്ക് ഒന്ന്, ഇന്റേൺസിന് ഒന്ന്, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് രണ്ട്. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia