സൽമ ബിൻത് അബ്ദുള്ള
ജോർദാൻ രാജകുടുംബാംഗവും ജോർദാനിലെ കിങ് അബ്ദുള്ള രണ്ടാമന്റെയും റാണിയ രാജ്ഞിയുടെയും മൂന്നാമത്തെ സന്തതിയും രണ്ടാമത്തെ മകളുമാണ് സൽമ ബിൻത് അബ്ദുള്ള രാജകുമാരി - Princess Salma bint Abdullah (അറബി: سلمى بنت عبدالله; born 26 September 2000)]].[1]. ജോർദാനിലെ ഹാഷ്മി രാജകുടുംബത്തിലെ അംഗമാണ് സൽമ. ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയുടെ കടുംബ പരമ്പരയിലെ 42ആം തലമുറയായാണ് ഇവർ അറിയപ്പെടുന്നത്. ജനനം2000 സെപ്തംബർ 26ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ജോർദാൻ രാജാവായിരുന്ന ഹുസൈൻ രാജാവിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മുന രാജ്ഞിയുടെ പേരമകൾ. യുവരാജാവ് (ക്രൗൺ പ്രിൻസ് ) ഹുസൈന്റെ സഹോദരിയായ സൽമയ്ക്ക് മറ്റു രണ്ടു കൂടപിറപ്പുകൾ കൂടിയുണ്ട്. രാജകുമാരി ഈമാനും രാജകുമാരൻ ഹാഷിമും. സൽമയുടെയും സഹോദരി ഈമാന്റേയും ജന്മദിനം ഒരു ദിവസത്തെ വ്യത്യാസമാണ്. വിദ്യാഭ്യാസംജോർദാനിലെ ഇന്റർനാഷണൽ അമ്മാൻ അക്കാദമിയിൽ പതിനൊന്നാം ഗ്രേഡിൽ വിദ്യാർഥിയാണ്.)[2] അവലംബം
|
Portal di Ensiklopedia Dunia