ഹണി (തുർക്കിഷ് ചലച്ചിത്രം)
സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഹണി (തുർക്കിഷ്: Bal). കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ അവസാന ചിത്രമാണിത്. ഈ ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രം എഗ്ഗ് (തുർക്കിഷ് ചലച്ചിത്രം) 2007-ലും രണ്ടാം ചിത്രം "മിൽക്ക് (Süt)" 2008-ലും പൂറത്തിറങ്ങിയിരുന്നു.[1] വനത്തിൽ തേൻ ശേഖരിക്കുവാൻ പോയ പിതാവിന്റെ തിരോധാനം യൂസഫ് എന്ന ആറുവയസുക്കാരന്റെ ചുറ്റുപാടും ഉണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ കുറച്ച് സംഭാഷണങ്ങൾ മാത്രമുള്ള ചിത്രത്തിൽ പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗവും ശൂഷ്ക്കമാണ്. വനത്തിനുള്ളിലെ ശബ്ദങ്ങളും, ചുറ്റുപാടുമുള്ള ജീവജാലങ്ങളുടേയും വസ്തുകളുടേയും ശബ്ദവും കലാപരമായി ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിൽ പ്രകൃതി ഒരു പ്രധാന കഥാപാത്രമാണ്.[2] അറുപതാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം, ഗോൾഡൻ ബെയർ പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു.[1][3][4] 2010-ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരത്തിന് തുർക്കിയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[5] 2010-ലെ യൂറോപ്യൻ ഫിലിം അവാർഡിന് മികച്ച ചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലും നാമനിർദ്ദേശം ചെയ്യപ്പെട്ടു.[6] പുരസ്കാരങ്ങൾ
ഇതുകൂടികാണുക
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia