ഹണി ബീ 2 : സെലിബ്രേഷൻസ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2017ൽ പുറത്തിറങ്ങിയ മലയാള കോമഡി ചലച്ചിത്രമാണ് ഹണി ബീ 2. ജീൻ പോൾ ലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രം 2013ൽ റിലീസ് ചെയ്ത ഹണി ബീ എന്ന ചലച്ചിത്രത്തിന്റെ തുടർച്ചയാണ്. ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ലാൽ, ശ്രീനിവാസൻ, ലെന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[1] കഥാസാരംഎയ്ഞ്ചലിന്റെ സഹോദരന്മാർ സെബാസ്റ്റ്യന് സഹോദരിയെ വിവാഹം ചെയ്ത് കൊടുക്കാൻ സമ്മതിച്ചു. കഥ വിവാഹത്തിലേക്ക് അടുക്കുമ്പോൾ രണ്ടു കുടുംബങ്ങളുടെയും സംസ്കാരങ്ങൾ തമ്മിലുള്ള വലിയ അന്തരം അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. അഭിനേതാക്കൾ
നിർമ്മാണംഹണി ബീ 2013ൽ റിലീസ് ചെയ്ത ഉടൻതന്നെ ഇതിന്റെ തുടർച്ചയായി രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാലും ഈ പ്രോജക്ട് 2 വർഷത്തെ കാലതാമസം വന്നു. പിന്നീട് സംവിധായകൻ ലാൽ ജൂനിയർ ഒന്നാം ഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം ശ്രീനിവാസൻ, ലെന എന്നിവർ കൂടി മുഖ്യവേഷങ്ങളിൽ എത്തുമെന്ന് അറിയിച്ചു.[2][3] ചിത്രത്തിന്റെ പൂജ ചടങ്ങ് 2016 നവംബർ 7 ന് കൊച്ചിയിൽ നടന്നു. ഗാനങ്ങൾമില്ലേനിയം ഓഡിയോസ് പുറത്തിറക്കിയ ഇതിന്റെ സൗണ്ട് ട്രാക്കിൽ ദീപക് ദേവ് സംഗീതം നൽകിയ 3 ഗാനങ്ങൾ ഉണ്ട്.[4]
പ്രദർശനംഹണി ബീ 2 മാർച്ച് 23 2017 ന് കേരളത്തിൽ 125 സ്ക്രീനുകളിലായി പ്രദർശിപ്പിച്ചു. ടേക്ക് ഓഫ് എന്ന ചിത്രത്തോടൊപ്പമായിരുന്നു ഇതിന്റെയും റിലീസ്. അവലംബം |
Portal di Ensiklopedia Dunia