ഹണ്ടിംഗ്ടൺ ബീച്ച്, കാലിഫോർണിയ
ഹണ്ടിംഗ്ടൺ ബീച്ച് അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയ സംസ്ഥാനത്തിലുള്ള ഓറഞ്ച് കൗണ്ടിയിലെ സമുദ്രതീരത്തുള്ള നഗരമാണിത്. ഹെൻറി ഇ.ഹണ്ടിംഗ്ടൺ എന്ന അമേരിക്കൻ വ്യാപാരിയാണ് ഈ നഗരത്തിന് ഈ പേർ നല്കിയത്. 2010 ലെ സെൻസസ് പ്രകാരം ഓറഞ്ച് കൗണ്ടിയിലെ 189,992 ജനസംഖ്യയുള്ള ഈ ബീച്ച് ലോസ് ആഞ്ചെലസ്-ലോങ് ബീച്ച് അനഹെമിലെയും സി.എ. മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെയും ജനസംഖ്യയിൽ ഏഴാം സ്ഥാനത്ത് നില്ക്കുന്ന നഗരമാണ്. 2014-ൽ ഈ ബീച്ച് നിലവിൽ വരുമ്പോൾ ജനസംഖ്യ 200,809 ആയിരുന്നു.[14] പടിഞ്ഞാറ് ബോൾസ ചിക്ക ബേസിൻ സ്റ്റേറ്റ് മറൈൻ കൺസർവേഷൻ ഏരിയയും, തെക്ക്-പടിഞ്ഞാറ് പസഫിക് സമുദ്രവും, വടക്ക്-പടിഞ്ഞാറ് സീൽ ബീച്ചും, വടക്ക് വെസ്റ്റ്മിനിസ്റ്ററും, വടക്കു-കിഴക്ക് ഫൗണ്ടൻ താഴ്വരയും, കിഴക്ക് കോസ്റ്റ മെസ്റ്റയും, തെക്കു-കിഴക്ക് ന്യൂപോർട്ട് ബീച്ചും ചേർന്ന് ഹണ്ടിംഗ്ടൺ ബീച്ചിന് അതിരിടുന്നു. അവലബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾHuntington Beach, California എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. Huntington Beach, California എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia