ഹന കാതറീൻ മുള്ളൻസ്
ഹന കാതറീൻ മുള്ളൻസ് (1ജൂലൈ 1826- 21നവമ്പർ 1861) ക്രിസ്തുമത പ്രചാരകയും സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു[1]. ബംഗാളി ഭാഷയിലെ ആദ്യത്തെ നോവലാണെന്ന് കരുതപ്പെടുന്ന ഫുല്മണിയുടേയും കരുണയുടേയും കഥ രചിച്ചത് ഹനാ കാതറിൻ മുലെൻസ് ആണ് [2]. 1852-ൽ കൽക്കട്ടയിൽ ആണ് ഈ ക്യതി പ്രസിദ്ധപ്പെടുത്തിയത് . ജീവിതരേഖഹനയുടെ പിതാവ് അൽഫോൺസോ ഫാന്സ്വാ ലാക്രോയ്, ലണ്ടൻ മിഷണറി സഭയിലെ അംഗമായി കൊൽക്കത്തയിൽ എത്തിയതായിരുന്നു.ഹനയുടെ ജനനം കൊൽക്കത്തയിലായിരുന്നെന്ന് സൂചനകളുണ്ട്[3]. കൊൽക്കത്തയിൽ വളർന്ന ഹനക്ക് ബംഗാളി ഭാഷ അനായാസമായി കൈകാര്യം ചെയ്യാനായി. പതിനഞ്ചാമത്തെ വയസ്സിൽ ലണ്ടനിലെത്തിയ ഹന ഏതാണ്ട് അഞ്ചു വർഷത്തോളം അവിടെ താമസിച്ച് സ്കൂൾവിദ്യാഭ്യാസം നേടി. പിന്നീട് കൊൽക്കത്തയിൽ തിരിച്ചെത്തി. 1845-ൽ പത്തൊമ്പതു വയസ്സുകാരിയായ ഹനയുടെ വിവാഹം നടന്നു. കൊൽക്കത്തയിലെ ഭവാനിപൂർ ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേലധികാരി ജോസഫ് മുളൻസ് ആയിരുന്നു വരൻ. വിവാഹശേഷം ഹന മതപ്രവർത്തനങ്ങൾ തുടർന്നു. ബാലികമാർക്കായി വിദ്യാലയങ്ങൾ നടത്താൻ ഹന മുൻകൈ എടുത്തു. ഹനയുടെ മരണം പെട്ടെന്നായിരുന്നു. കുടുംബസമേതം ലണ്ടനിലേക്ക് പോകാനിരിക്കെ വയറ്റുവേദന കാരണം വൈദ്യസഹായം തേടി. രണ്ടു ദിവസത്തിനകം മരിക്കുകയും ചെയ്തു. കുടൽഭിത്തിയിൽ തുളകൾ വീണതാണ് കാരണമെന്നു പറയുന്നു. കൃതികൾഫൂൽമണിയുടേയും കരുണയുടേയും കഥ298 പേജുകളിലായി പത്തു അധ്യായങ്ങളുമുള്ള ഈ നോവൽ ക്രിസ്തുമതം സ്വീകരിച്ച ഗ്രാമീണ ഹിന്ദു കുടുംബങ്ങളെക്കുറിച്ചുള്ളതാണ്. മതപരിവർത്തനം കൊണ്ടുള്ള നേട്ടങ്ങളെക്കുറിച്ചും പറയുന്നുണ്ട്. 1852-ൽ കൊൽക്കത്തയിലെ ക്രിസ്ത്യൻ ട്രസ്റ്റ് അൻഡ് ബുക് സൊസൈറ്റി എന്ന സംഘടനയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മൂവായിരം കോപികൾ അച്ചടിച്ചതായും പുറംചട്ടയിൽ പറയുന്നുണ്ട്.[2] മറ്റു കൃതികൾപ്രസന്നയും കാമിനിയും എന്ന കൃതിയുടെ ഏഴു അധ്യായങ്ങളെ ഹനക്ക് എഴുതിത്തീർക്കാനായുള്ളു.ശേഷം പൂർത്തികരിച്ചത് കുടുംബാംഗങ്ങളായിരുന്നുവെന്ന് മുഖവുരയിൽ പറയുന്നു[4]. ഈ കൃതിയുടെ പരിഭാഷ മറ്റു പേരുകളിലും പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്[5],[6] , അവലംബം
|
Portal di Ensiklopedia Dunia