ഖത്തറിൻറെ തലസ്ഥാനമായ ദോഹയിലെ പ്രധാന വിമാനത്താവളമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (IATA: DOH, ICAO: OTHH) (അറബി:مطار حمد الدولي, Maṭār Ḥamad al-Duwalī ). ഈ വിമാനത്താവളത്തിന് മുൻപ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം ആയിരുന്നു ഖത്തറിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ ബാഹുല്യം നിമിത്തം നിർമ്മിച്ചതാണ് ഹമദ് വിമാനത്താവളം. തുടക്കത്തിൽ ന്യൂ ദോഹ അന്താരാഷ്ട്ര വിമാനത്താവളം (എൻഡിഎഎ) എന്നറിയപ്പെട്ടിരുന്ന ഹമദ് വിമാനത്താവളം 2009 ൽ തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്, എന്നാൽ നിർമ്മാണത്തിൽ നേരിട്ട കാലതാമസം കരണം 2014 ഏപ്രിൽ 30-ന് വിമാനത്താവളം തുറന്നു. ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സും ബാക്കിയുള്ള വിമാനകമ്പനികളും 2014 മെയ് 27 മുതൽ ഔദ്യോഗികമായി പുതിയ വിമാനത്താവളത്തിലേക്ക് സേവനം ആരംഭിച്ചു[2] . മുൻ അമീർ ആയിരുന്ന ഹമദ് ബിൻ ഖലീഫ അൽതാനിയോടുള്ള ബഹുമാനാർത്ഥം പുനർനാമകരണം ചെയ്ത് ഹമദ് എന്നാക്കി മാറ്റി.
നിർമ്മാണം
2003-ലാണ് പുതിയ വിമാനത്താവളത്തിനായി രൂപരേഖ തയ്യാറാക്കാൻ തുടങ്ങിയത്. യാത്രക്കാരുടെ വർദ്ധനവും ചരക്കു ഗതാഗതവും പഴയ ദോഹ വിമാനത്താവളത്തിന് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇത് മറികടക്കാൻ വേണ്ടിയാണ് ഹമദ് വിമാനത്താവളം നിർമ്മിച്ചത്.
ബെക്ടെൽ കോർപറേഷനെയാണ് നിർമ്മാണത്തിനായി അന്നത്തെ സ്റ്റിയറിംഗ് കമ്മറ്റി നിയോഗിച്ചത്. ഈ കരാറിൽ രൂപരേഖ, നിർമ്മാണം, പ്രൊജക്റ്റ് മാനേജ്‌മന്റ് എന്നിവ ഉൾപ്പെടുന്നു [3]. ടെർമിനലുകളും കോൺകോർസും രൂപകല്പന ചെയ്തത് ഹോക് ആണ്.
യാത്രക്കാർക്ക് വിമാനത്താവളത്തിനകത്തു സഞ്ചരിക്കേണ്ടുന്ന ദൂരം കുറയ്ക്കാനായി പ്രധാന യാത്രാ ടെർമിനൽ ദീർഘവൃത്താകൃതിയിൽ ആണ് നിർമ്മിച്ചിട്ടുള്ളത്. യാത്രാ ടെർമിനലിന്റെ വിസ്തീർണ്ണം 600,000 ചതുരശ്ര മീറ്ററാണ്. എയർബസിന്റെ എ380 വിമാനത്തിനായി പ്രത്യേകം നിർമ്മിച്ചത് എന്ന വിശേഷണം ഹമദ് വിമാനത്താവളത്തിന് ഉണ്ട്. നിർമ്മാണത്തിനിടയിൽ 6.2 മില്യൺ ക്യൂബിക് മീറ്റർ അവശിഷ്ടം നീക്കം ചെയ്തു.
ദോഹ മെട്രോ റെഡ്‌ലൈൻ പാതയിൽ ഒരു മെട്രോ സ്റ്റേഷൻ ഇവിടെ ഉണ്ട്. ഒഖ്ബ ഇബ്ൻ നാഫി മെട്രോ നിലയം കഴിഞ്ഞിട്ട് രണ്ടായി റെഡ്‌ലൈൻ പാത പിരിഞ്ഞു ഒന്ന് വിമാനത്താളത്തിലേക്കും ഒന്ന് അൽ വക്രയിലേക്കും പോകുന്നു.
പ്രധാന വ്യക്തികൾ
ബദ്ർ മുഹമ്മദ് അൽ-മീർ, ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ്
ഹമദ് അലി അൽ ഖാതർ , ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
അബ്ദുൾഅസീസ് അബ്ദുള്ള അൽ-മാസ്, വൈസ് പ്രസിഡന്റ്, വാണിജ്യം
സയീദ് യൂസഫ് കെ.എച്ച്. അൽ-സുലൈറ്റി, സുരക്ഷാ വൈസ് പ്രസിഡന്റ്
Ioannis Metsovitis, VP Operations
മൈക്കൽ മക്മില്ലൻ , വൈസ് പ്രസിഡന്റ് Facilities Management
സുഹൈൽ കദ്രി, വൈസ് പ്രസിഡന്റ് വിവരസാങ്കേതിക വിദ്യ
സുജാത സൂരി, വൈസ് പ്രസിഡന്റ് Strategy and Development
സെബാസ്റ്റ്യൻ വോജ്‌റ്ന്. SVP, ഹ്യൂമൻ റിസോഴ്സ്സ്
കെട്ടിടങ്ങളും സൗകര്യങ്ങളും
ഹമദ് വിമാനത്താവളത്തിൽ ഒരു യാത്ര ടെർമിനലും നാലു കോൺകോർസും പിന്നെ രാജ കുടുംബാഗംൾക്കായി ഒരു ടെർമിനൽ (എമിരി ടെർമിനൽ) എന്നിവ ആണ് ഉള്ളത്.
ടെർമിനൽ-1
Check-in hallInterior of Concourse CQatar Airways aircraft on the apron
കോൺകോർസ്-എ - ഈ കോൺകോഴ്‌സിൽ പത്ത് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
കോൺകോർസ്-ബി - ഈ കോൺകോഴ്‌സിൽ പത്ത് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
കോൺകോർസ്-സി - ഈ കോൺകോഴ്‌സിൽ പതിമൂന്ന് യാത്ര ഗേറ്റുകൾ ആണുള്ളത്. ഇതിൽ രണ്ടെണ്ണം എയർബസ് എ380-ക്ക് വേണ്ടി ഉള്ളതാണ്.
കോൺകോർസ്-ഡി - ഈ കോൺകോഴ്‌സിൽ ഇരുപത്തിനാല് യാത്ര ഗേറ്റുകൾ ആണുള്ളത്.
കോൺകോർസ്-ഇ - ഈ കോൺകോഴ്‌സിൽ ഇരുപത്തിനാല് യാത്ര ഗേറ്റുകൾ ആണുള്ളത്.
ഓട്ടോമാറ്റിക് പീപ്പിൾ മൂവർ - കോൺകോർസ്-സിയുടെ തുടക്കം മുതൽ അവസാനം വരെ യാത്രക്കാകർക്കും വിമാനത്താവള ജീവനക്കാർക്കും പോകുവാനായി നിർമ്മിച്ച യാന്ത്രിക ട്രെയിൻ ആണിത്.
ജനറൽ ഏവിയേഷൻ ടെർമിനൽ
സ്വകാര്യ ജെറ്റുകൾ അല്ലെങ്കിൽ ചാർട്ടർ ചെയ്ത ഫ്ലൈറ്റുകൾക്ക് ഉപയോഗിക്കാനായി നിർമ്മിച്ചതാണിത്. എന്നാൽ നിലവിൽ ഇത് ഉപയോഗിക്കുന്നില്ല. അതിനു പകരം ദോഹ അന്താരാഷ്ട വിമാനത്താവളത്തിലെ പ്രീമിയം ടെർമിനൽ ആണ് ഉപയോഗിക്കുന്നത്.
എമിരി ടെർമിനൽ
രാജ കുടുംബാഗങ്ങൾ, ഉന്നത ഉദ്ദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ എന്നിവർക്കായിട്ടാണ് ഈ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. പ്രത്യേക ഗേറ്റുകളും പാർക്കിംഗ് സ്ഥലങ്ങളും ഉണ്ട് ഈ ടെർമിനലിന്. മജ്ലിസുകൾ, ബിസിനസ് ലോഞ്ചുകൾ, മീറ്റിംഗ് മുറികൾ മുതലായവയും നിർമ്മിച്ചിരിക്കുന്നു[4].
ഖത്തർ ഡ്യൂട്ടി ഫ്രീ
യാത്രക്കാർക്ക് വിവിധങ്ങളായ സാധങ്ങൾ വാങ്ങാൻ ഉള്ള അവസരം ഖത്തർ ഡ്യൂട്ടി ഫ്രീ ഒരുക്കുന്നു.
ലൗഞ്ചുകൾ
അൽ മൗർജ്ജാൻ ബിസിനസ് ലൗഞ്ച്
അൽ സഫ്‌വാ ഫസ്റ്റ് ക്ലാസ് ലൗഞ്ച്
ഒറിക്‌സ് ലൗഞ്ച്
പാരീസ് പ്രീമിയം ലൗഞ്ച്
ലണ്ടൻ ഹീത്രൂ പ്രീമിയം ലൗഞ്ച്
റൺവേ
ഹമദ് വിമാനത്താവളത്തിൽ രണ്ടു റൺവേ ഉണ്ട്. സമാന്തരമായി വിമാനത്താവളത്തിന്റെ രണ്ടു വശത്തും ആയിട്ട് രണ്ട് കിലോമീറ്റർ അകലത്തിൽ ആണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ആദ്യത്തേത് 4,850 മീ × 60 മീ (15,910 അടി × 200 അടി) നീളവും രണ്ടാമത്തേതിന് 4,250 മീ × 60 മീ (13,940 അടി × 200 അടി) നീളവും ഉണ്ട്. ഇത് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റൺവേ ആണ്[5].
2020 ഒക്ടോബർ 2 ന് ഒരു നവജാത പെൺകുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വോഷണസംബന്ധിയായി 10 വ്യത്യസ്ത വിമാനങ്ങളിൽ നിന്ന് പ്രസവിക്കുന്ന പ്രായത്തിലുള്ള സ്ത്രീകളെ വിമാനത്താവളഅധികൃതർ നിർബന്ധിത യോനി പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ ഉൾപ്പെട്ട ഓസ്‌ട്രേലിയൻ സ്ത്രീകൾ ഓസ്‌ട്രേലിയൻ എംബസ്സിയിൽ പരാതി നൽകുകയും തുടർന്ന്
ഖത്തർ പ്രധാനമന്ത്രി മാപ്പ് പറയുകയും ഉണ്ടായി. ഇതിനെ തുടർന്ന് ഖത്തർ സർക്കാർ ഓസ്‌ട്രേലിയൻ സർക്കാരുമായിട്ടുള്ള ആട്ടിൻകുട്ടി വ്യവസായത്തിനുള്ള കരാർ റദ്ദാക്കുകയുണ്ടായി.
ചിത്രശാല
ഹമദ് അന്താരാഷ്ട്രവിമാനത്താവളത്തിനകത്തെ ചില ചിത്രങ്ങൾ