ഹയാസിന്ത് (സസ്യം)
അസ്പരാഗേസീയുടെ ഉപകുടുംബമായ സില്ലോയിഡേ കുടുംബത്തിലെ ബൾബസ് വർഗ്ഗത്തിൽപ്പെട്ട സുഗന്ധമുള്ള പൂച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് ഹയാസിന്ത്.[1] ഇവയെ സാധാരണയായി ഹയാസിന്ത്സ് / ˈhaɪəsɪnθs / എന്ന് വിളിക്കുന്നു. കിഴക്കൻ മെഡിറ്ററേനിയൻ (തുർക്കിയുടെ തെക്ക് മുതൽ പാലസ്തീൻ പ്രദേശത്തിന്റെ വടക്കൻ ഭാഗം വരെ) തദ്ദേശവാസിയായ ജനുസ്സാണ് ഇത്[2]. സംസ്കാരംഹയാസിന്തുകൾ പലപ്പോഴും വസന്തവും പുനർജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. പേർഷ്യൻ പുതുവത്സരാഘോഷമായ നൊറൂസ്, സ്പ്രിംഗ് ഇക്വിനോക്സിൽ എന്നിവയിൽ നടക്കുന്ന ഹാഫ്റ്റ്-സീൻ ടേബിൾ ക്രമീകരണത്തിലാണ് ഹയാസിന്ത് പുഷ്പം ഉപയോഗിക്കുന്നത്. പേർഷ്യൻ പദമായ ഹയാസിന്ത് سنبل (സോൺബോൾ) എന്നാണ്. ടി.എസ്. എലിയറ്റിന്റെ ദ വേസ്റ്റ് ലാൻഡ് എന്ന കവിതയുടെ ആദ്യ വിഭാഗത്തിൽ ഹയാസിന്തിനെക്കുറിച്ച് വർണ്ണിക്കുന്നു. ആഖ്യാതാവും "ഹയാസിന്ത് പെൺകുട്ടിയും" തമ്മിൽ വസന്തകാലത്ത് നടക്കുന്ന സംഭാഷണമാണ് എലിയറ്റിന്റെ ഈ കവിത.
ചിത്രശാലWikimedia Commons has media related to Hyacinthus orientalis.
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia