സിന്ധൂ നദീതട സമയരേഖയിലെ മൂന്ന് സാംസ്കാരിക ഘട്ടങ്ങളിൽ ഒന്നായ പഞ്ചാബ് ഘട്ടത്തിന്റെ ഭാഗമാണ് ശ്മശാന എച്ച് സംസ്കാരം.[1][2]
ഈ സംസ്കാരത്തിന്റെ സവിശേഷതകളിൽ ചിലത് താഴെപ്പറയുന്നവയാണ്:
മൃതശരീരങ്ങളുടെ ശവദാഹം. എല്ലുകൾ ചായം പൂശിയ കുടങ്ങളിലാക്കി കുഴിച്ചുമൂടിയിരുന്നു. ശവശരീരങ്ങൾ മരപ്പെട്ടികളിൽ അടക്കം ചെയ്യുന്ന സിന്ധൂ നദീതട സംസ്കാരത്തിന്റെ സ്വഭാവത്തിൽ നിന്നും ഇത് തൂലോം വിഭിന്നമാണ്. കുടങ്ങളിലെ അസ്ഥികലശങ്ങളും "കല്ലറകളിലെ അസ്ഥികൂടങ്ങളും" ഏകദേശം ഒരേ കാലത്തുള്ളവയാണ്.[3]
മുൻകാലങ്ങളിൽ നിന്നും വിഭിന്നമായി ഉപരിതലം നിർമ്മിച്ച, ചുവന്ന പാത്രങ്ങൾ, ഇവയിൽ കറുത്ത നിറം കൊണ്ട് മാൻ വർഗ്ഗങ്ങൾ, മയിൽ, തുടങ്ങിയവയെയും, സൂര്യൻ, നക്ഷത്രങ്ങൾ തുടങ്ങിയ ചിഹ്നങ്ങളും വരച്ചിരുന്നു.
സിന്ധൂനദീതട നാഗരികതയിലെ വിപുലമായ വ്യാപാര വ്യവസ്ഥ തകർന്നതായി കാണപ്പെടുന്നു, സമുദ്ര ചിപ്പികൾ മുതലായ വസ്തുക്കളുടെ ഉപയോഗം നിലച്ചു.
കെട്ടിടനിർമൃതിയ്ക്ക് ചുടുകട്ടകൾ ഉപയോഗിക്കുന്നത് തുടർന്നത്.
ശ്മശാന എച്ച് സംസ്കാരം ഹാരപ്പയിലെ മുൻകാല ജനതയുമായി "വ്യക്തമായ ജൈവശാസ്ത്ര സാദൃശ്യങ്ങൾ" കാണിക്കുന്നു.[4]
പുരാവസ്തു ഗവേഷകനായ കെനോയറിന്റെ അഭിപ്രായത്തിൽ ഈ സംസ്കാരം "മുൻപ് പലരും അഭിപ്രായപ്പെട്ടതുപോലെ ഹാരപ്പൻ സംസ്കാരത്തിൽ നിന്നുള്ള സാംസ്കാരിക വേർപെടലോ, നഗര ക്ഷയമോ, ആക്രമിച്ചുകയറുന്ന വിദേശികളോ, വാസസ്ഥലം ഉപേക്ഷിക്കലോ അല്ല, മറിച്ച് മുൻപത്തെ ഹാരപ്പൻ ഘട്ടത്തിലെ വാസ ക്രമത്തിൽ നിന്നും ഒരു ദിശാമാറ്റം ആണ്"[5]
ഇവിടെനിന്നുള്ള പുരാവസ്തു അവശിഷ്ടങ്ങൾക്ക് ക്രി.മു. 1900 മുതൽ ക്രി.മു. 1300 വരെ പഴക്കം നിർണ്ണയിച്ചിട്ടുണ്ട്.
↑Shaffer, Jim G. (1992). "The Indus Valley, Baluchistan and Helmand Traditions: Neolithic Through Bronze Age". In R. W. Ehrich (ed.) (ed.). Chronologies in Old World Archaeology (Second Edition ed.). Chicago: University of Chicago Press. pp. I:441–464, II:425–446. {{cite book}}: |edition= has extra text (help); |editor= has generic name (help)
Kenoyer, Jonathan Mark (1991). "Urban Process in the Indus Tradition: A preliminary model from Harappa". In Meadow, R. H. (ed.) (ed.). Harappa Excavations 1986-1990: A multidiscipinary approach to Third Millennium urbanism. Madison, WI: Prehistory Press. pp. 29–60. {{cite book}}: |editor= has generic name (help)