ഹരിഹരൻ (സംവിധായകൻ)
മലയാള സിനിമയിലെ ഒരു കഥാകൃത്തും സംവിധായകനുമാണ് ഹരിഹരൻ. കോഴിക്കോട്ട് ജനിച്ചു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചു. പിന്നീട് അമ്മാവൻ വളർത്തി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, മാവേലിക്കര ഫൈൻ ആർട്‌സ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ചിത്രകല അഭ്യസിച്ചിരുന്നു. കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. പിന്നെ, കോഴിക്കോട് യൂണിവേഴ്‌സൽ കോളേജിൽ ചേർന്നു. രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും കിട്ടി. പിന്നെ തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങി. ചലച്ചിത്ര നടൻ ബഹദൂറിനെ പരിചയപ്പെട്ടു. അങ്ങനെയാണു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുഖ്യധാരയിലെ നിലവാരമുള്ള വാണിജ്യ ചലച്ചിത്രങ്ങളും കലാമൂല്യമുള്ള മികച്ച മധ്യവർത്തി ചലച്ചിത്രങ്ങളും ഒരുക്കുന്നതിൽ മികവ് പുലർത്തിയ സംവിധായകരിൽ ഒരാളാണ് ഹരിഹരൻ. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലതാണ് ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ എന്നിവ. ഈ സിനിമകൾക്ക് ദേശീയതലത്തിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഹരിഹരൻ സിനിമകളിൽ എപ്പോഴും മികച്ച ഗാനങ്ങൾ അദ്ദേഹം ഉൾപ്പെടുത്താറുണ്ട്. ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ ഇദ്ദേഹം ആദ്യമായി സംഗീതവും നൽകിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നതും.[1]മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരൻ ആയിരുന്നു. സിനിമാപ്രവർത്തനം തുടങ്ങിയിട്ട് 2017ൽ 50 വർഷമായി.[2] .[3]നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു പുരസ്കാരങ്ങൾ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ:
ചലച്ചിത്രങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹരിഹരൻ
|
Portal di Ensiklopedia Dunia