ഹറമൈൻ ഹൈസ്പീഡ് റെയിൽവേ
പടിഞ്ഞാറൻ റെയിൽവേ അഥവാ മക്ക-മദീന ഹൈ-സ്പീഡ് റെയിൽവേ എന്നും അറിയപ്പെടുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സൗദി അറേബ്യയിലെ 453 കിലോമീറ്റർ (281 മൈൽ) നീളമുള്ള അതിവേഗ ഇന്റർ-സിറ്റി റെയിൽ ഗതാഗത സംവിധാനമാണ്.[2] 449.2 കിലോമീറ്റർ (279.1 മൈൽ) നീളത്തിൽ പ്രധാന പാതയും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ച 3.75 കിലോമീറ്റർ (2.33 മൈൽ) നീളമുള്ള ഉപപാതയും ഉപയോഗിച്ച് ഈ അതിവേഗ ഗതാഗത സംവിധാനം പുണ്യനഗരങ്ങളായ മദീനയേയും മക്കയേയും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്നു.[3] മണിക്കൂറിൽ 300 കിലോമീറ്റർ (190 മൈൽ) വേഗതയിൽ ഇലക്ട്രിക് ട്രെയിനുകളുപയോഗിച്ച് സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതം ലഭ്യമാക്കുകയായിരുന്നു ഈ അതിവേഗ റെയിൽ പാതയുടെ ലക്ഷ്യം. പദ്ധതിയുടെ നിർമ്മാണത്തിനു തുടക്കം കുറിച്ചത് 2009 മാർച്ചിൽ ആയിരുന്നു. 2018 സെപ്റ്റംബർ 25 ന് ഔദ്യോഗികമായി ഈ പാത ഉദ്ഘാടനം ചെയ്യപ്പെട്ടു.[4] ആദ്യ രണ്ട് ട്രെയിനുകളിൽ ഓരോന്നും 417 യാത്രികരെ വഹിച്ചുകൊണ്ട് മക്കയിൽ നിന്നും മദീനയിൽ നിന്നുമായി രാവിലെ 8 മണിക്ക് പുറപ്പെട്ടുകൊണ്ട് 2018 ഒക്ടോബർ 11 ന് ഈ പാത പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[5] റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും 3-4 ദശലക്ഷം ഹജ്ജ്, ഉംറ തീർഥാടകർ ഉൾപ്പെടെ ഏകദേശം 60 ദശലക്ഷത്തോളം യാത്രക്കാർക്ക് പ്രതിവർഷം ഇതിൽ യാത്ര ചെയ്യാനാകുമെന്നു പ്രതീക്ഷിക്കുന്നതായും സൗദി അറേബ്യൻ ഗതാഗത മന്ത്രിയും ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർമാനുമായ നബിൽ അൽ അമൂദി പറഞ്ഞിരുന്നു.[6] അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia