ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം
അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ ഹവായി ദ്വീപിൽ സ്ഥിതിചെയ്യുന്ന അതീവ പ്രാധാന്യമുള്ള ഒരു ദേശീയോദ്യാനമാണ് ഹവായ് അഗ്നിപർവ്വത ദേശീയോദ്യാനം ( ഇംഗ്ലീഷ്:Hawaiʻi Volcanoes National Park). 1916-ലാണ് ഇവിടെ ഒരു ദേശീയോദ്യാനം നിലവിൽ വന്നത്. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് സജീവ അഗ്നിപർവ്വതങ്ങളായ കിലൗയയും(Kīlauea) മോണ ലൗവയും(Mauna Loa) ഈ ദേശിയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിലാണ്. ഹവായ് ദ്വീപിന്റെ ഉദ്ഭവത്തെകുറിച്ചുള്ള പഠനങ്ങൾക്ക് ഇവിടുത്തെ അഗ്നിപർവ്വതങ്ങൾ വെളിച്ചംവീശുന്നു. കൂടാതെ അപൂർവ്വമായ സസ്യജന്തുജാലങ്ങൾക്കും ഈറ്റില്ലമാണിവിടം. ഇവിടുത്തെ അതുല്യമായ പാരിസ്ഥിതിക സമ്പത്ത് കണക്കിലെടുത്ത് 1980ൽ അന്താരാഷ്ട്ര ബയോസ്പിയർ റിസർവ് പദവി ഈ ദേശീയോദ്യാനത്തിന് ലഭിക്കുയുണ്ടായി. 1987ൽ ലോകപൈതൃക പദവിയും ലഭിച്ചു. 323,431 ഏക്കറാണ് ഉദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം. ഹൈക്കിങ്, കാംപിങ് തുടങ്ങിയ പ്രവർത്തനങ്ങളും ഈ ദേശീയോദ്യാനത്തിൽ നടന്നുവരുന്നു. ലോകത്തിലെ ഏറ്റവും ബൃഹത്തായ അഗ്നിപർവ്വതമാണ് ഇവിടത്തെ മൗന ലോവ. 4,169മീറ്റർ(13,677അടി) ആണ് ഇതിന്റെ ഉയരം. ഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥ മുതൽ തരിശ് മരുഭൂമികളിലേതു വരെയുള്ള കാലാവസ്ഥ ഇവിടെ അനുഭവപ്പെടുന്നു. അവലമബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia