ഹാപ്പി ബർത്ത്ഡേ റ്റു യു
ജന്മദിനത്തിൽ ആലപിക്കുന്ന ഇംഗ്ലിഷ് ഗാനമാണ് ഹാപ്പി ബർത്ത്ഡെ റ്റു യു. 1998-ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഇംഗ്ലിഷിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഗാനമാണിത്. ലോകത്തിലെ 18 ഭാഷയിലെങ്കിലും ഈ ഗാനം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.[1] എങ്കിലും ഇംഗ്ലിഷിലുള്ള ഗാനമാണ് ഒന്നാം സ്ഥാനത്ത് നിലനിക്കുന്നത്. പാറ്റി സ്മിത്ത് ഹിൽ, മിൽഡ്രഡ് ജെ. ഹിൽ എന്നീ അമേരിക്കൻ സഹോദരിമാരാണ് ഗാനം രചിച്ചതും സംഗീതം നൽകിയതും. പാറ്റി സ്മിത്ത് ഹിൽ കെന്റക്കിയിലെ ലൂയിവിൽ എക്സ്പിരിമെന്റൽ കിന്റർഗാർട്ടൻ സ്കൂളിന്റെ പ്രിൻസിപ്പലും മിൽഡ്രഡ് ജെ. ഹിൽ അതേ സ്കൂളിലെ അദ്ധ്യാപികയും പിയാനിസ്റ്റുമായിരുന്നു. ഗുഡ് മോണിങ് റ്റു ഓൾ എന്ന അവരുടെ മറ്റൊരു ഗാനത്തിന്റെ ഈണം പറ്റിയാണ് ഈ ഗാനം പിറവി കൊണ്ടത്.[2][3] 1893-ലാണ് ഗുഡ് മോണിങ് ടൂ ഓൾ അവതരിപ്പിക്കപ്പെട്ടത്. കുട്ടികൾക്കായുള്ള സോങ് സ്റ്റോറീസ് ഫോർ ദ് കിന്റർഗാർട്ടൻ എന്ന പുസ്തകത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. എന്നാൽ, ഹൊറേസ് വാട്ടേഴ്സിന്റെ ഹാപ്പി ഗ്രീറ്റിങ്സ് ടു ഓൾ (1858), ഗുഡ് നൈറ്റ് ടു യു ഓൾ (1858), എ ഹാപ്പി ന്യൂ ഇയർ ടു ഓൾ (1875), എ ഹാപ്പി ഗ്രീറ്റിങ് ടു ഓൾ (1885) തുടങ്ങി മറ്റു ചില ഗാനങ്ങളുടെ ചുവടുപിടിച്ചാണ് ഗാനം സൃഷ്ടിക്കപ്പെട്ടതെന്നും പറയപ്പെടുന്നു. ഗാനത്തിലെ ചില വാക്കുകൾ മാറ്റി ജന്മദിനങ്ങളിൽ ഗാനം പാടാൻ തുടങ്ങിയതോടെ ഹാപ്പി ബർത്ത്ഡേ ടു യൂ ജന്മം കൊണ്ടു. 1912-ലാണ് ഗാനത്തിന്റെ വരികളും ഈണവും ഉൾപ്പെടുത്തി ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. 100 വർഷം കൊണ്ട് ഗാനത്തിന്റെ പകർപ്പവകാശം പലരും കൈമാറി വാർണർ മ്യൂസിക് ഗ്രൂപ്പിനാണ് ഇപ്പോൾ ഗാനത്തിന്റെ പകർപ്പവകാശം. സിനിമ, ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിൽ ഗാനം ഉപയോഗിച്ചാൽ റോയൽറ്റി ബാധകമാണ്. 2008 വർഷത്തിൽ മാത്രം 20 ലക്ഷം ഡോളറാണ് കമ്പനിക്ക് ഈ വകയിൽ വരുമാനമുണ്ടായത്. മിൽഡ്രഡ് 1916-ലുമാണ് പാറ്റി 1946-ലുമാണ് അന്തരിച്ചത്.
അവലംബം
|
Portal di Ensiklopedia Dunia