ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ്. 2007, ജൂലൈ 21-നാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകവ്യാപകമായി ഇതിന്റെ 4.4 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കുറവ് പതിപ്പുകൾ വിൽക്കപ്പെട്ട പുസ്തകം ഇതാണ്. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ 1.1 കോടി പതിപ്പുകളാണ് വിറ്റഴിയപ്പെട്ടത്. ഇത് ഒരു റെക്കോർഡാണ്. ഇതിനു മുമ്പ് പരമ്പരയിലെ ആറാം പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസിനായിരുന്നു ഈ റെക്കോർഡ്. ഉക്രേനിയൻ, സ്വീഡിഷ്, പോളിഷ്, ഹിന്ദി എന്നിവ ഉൾപ്പെടെ പലഭാഷകളിലേക്കും ഈ പുസ്തകം തർജ്ജമ ചെയ്യപ്പെട്ടു. ഈ പുസ്തകത്തെ ആധാരമാക്കി നിർമ്മിക്കപ്പെടുന്ന ചലച്ചിത്രം രണ്ട് ഭാഗങ്ങളായായി പുറത്തിറങ്ങി. കഥാസാരംഈ പുസ്തകത്തിൽ ഹാരി പോട്ടറും വോൾഡമോർട്ടും അവസാനപോരാട്ടം നടത്തുന്നു. വോൾഡമോർട്ട് തന്റെ ആത്മാവിനെ പല പല ഭാഗങൾ ആക്കി പലയിടത്തും സൂക്ഷിച്ച് വച്ചിരിക്കുന്നു. ഇവയെ ഹോർക്രക്സ് എന്നു പറയുന്നു. ഈ ഹോർക്രക്സിനെ മുഴുവൻ നശിപ്പിക്കാതെ വോൾഡമോർട്ടിനെ കൊല്ലാനാവില്ല. ഇത് ഹാരി പോട്ടർ മനസ്സിലാക്കുന്നു. അങ്ങനെ അവയെ മുഴുവൻ നശിപ്പിക്കാൻ ഹാരി പോട്ടർ പുറപ്പെടുന്നു. ഒരു വിധം ഹോർക്രക്സുകളെല്ലാം നശിപ്പിച്ച് കഴിയുമ്പോഴാണ് ഹാരി പോട്ടറിൽ ഒരു ഹോർക്രക്സ് ഉണ്ടെന്ന് അവൻ മനസ്സിലാക്കുന്നത്. പക്ഷെ, അത് വോൾഡമോർട്ട് തന്നെ നശിപ്പിക്കുന്നു. അങ്ങനെ അവസാന അങ്കത്തിൽ ഹാരി പോട്ടർ വിജയിക്കുന്നു. വോൾഡമോർട്ട് നശിക്കുന്നു. അവലംബം
പുറം കണ്ണികൾ![]() വിക്കിചൊല്ലുകളിലെ ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്: ![]() വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Muggles' Guide to Harry Potter എന്ന താളിൽ ലഭ്യമാണ് Harry Potter and the Deathly Hallows എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia