ഹാരിയറ്റ് റൈസ്
ഹാരിയറ്റ് അല്ലിൻ റൈസ് (1866-1958) വെല്ലസ്ലി കോളേജിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കക്കാരിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലെ സംഭാവനകളുടെപേരിൽ അവർക്ക് മെഡൽ ഓഫ് ഫ്രഞ്ച് ഗ്രാറ്റിറ്റ്യൂഡ് ലഭിച്ചിരുന്നു.[1] ആദ്യകാലജീവിതംറോഡ് ഐലൻഡിലെ ന്യൂപോർട്ടിലാണ് ഹാരിയറ്റ് റൈസ് ജനിച്ചത്. 1882-ൽ റോജേഴ്സ് ഹൈസ്കൂളിൽ നിന്ന് അവർ ബിരുദം നേടി.[2] കരിയർ1887-ൽ വെല്ലസ്‌ലി കോളേജിലെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ ബിരുദധാരിയായിരുന്നു അവർ.[3] 1888 മുതൽ 1889[4] വരെയുള്ള കാലത്ത് ഒരു വർഷം മിഷിഗൺ സർവ്വകലാശാലയിലെ മെഡിക്കൽ സ്‌കൂളിലെ പഠനത്തിനുശേഷം, 1891-ൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ന്യൂയോർക്ക് ഇൻഫർമറി വിമൻസ് മെഡിക്കൽ കോളേജിൽ നിന്ന് എംഡി നേടി. എന്നിരുന്നാലും, ഈ കാലഘട്ടത്തിൽ ഒരു ആഫ്രിക്കൻ-അമേരിക്കൻ വനിതയെന്ന നിലയിൽ അവർക്ക് ഒരു അമേരിക്കൻ ആശുപത്രികളിലും വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ കഴിയാതിരുന്നതോടെ അവർ ഷിക്കാഗോയിലെ ഹൾ ഹൗസിൽ സാമൂഹിക പ്രവർത്തകയും വോട്ടവകാശവാദിയുമായിരുന്ന ജെയ്ൻ ആഡംസിനൊപ്പം ചേർന്നുകൊണ്ട് അവിടെ പാവപ്പെട്ടവർക്ക് വൈദ്യചികിത്സ നൽകി.[5] 1897-ൽ ഷിക്കാഗോ മെറ്റേണിറ്റി ഹോസ്പിറ്റൽ ആൻറ് ട്രെയിനിംഗ് സ്കൂൾ ഫോർ നഴ്‌സറി മെയ്ഡ്‌സ് ആശുപത്രിയിലെ ഏക ഡോക്ടറായി ജോലിയ്ക്ക് ചേർന്നു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ റൈസ് ഫ്രാൻസിലേക്ക് പോയി പോയിറ്റിയേഴ്സിലെ ഒരു ആശുപത്രിയിൽ മെഡിക്കൽ ഇന്റേൺ ആയി പരിശീലനം നേടിക്കൊണ്ട് ഏകദേശം നാല് വർഷത്തോളം അവിടെ താമസിച്ചു. ഇതിൽ ഫ്രഞ്ച് എംബസി അവരെ അംഗീകരിക്കുകയും മെഡൽ ഓഫ് ഫ്രഞ്ച് ഗ്രാറ്റിറ്റ്യൂഡ് മെഡൽ നൽകുകയും ചെയ്തു.[6] 1958-ൽ മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ അന്തരിച്ച അവരെ ന്യൂപോർട്ടിലെ പൊതുശ്മശാനത്തിൽ അടക്കം ചെയ്തു.[7] അവലംബം
|
Portal di Ensiklopedia Dunia