ഹാരിയറ്റ് ലെയ്‍ൻ
ഹാരിയറ്റ് റെബേക്ക ലെയ്‍ൻ ജോൺസ്റ്റൺ (ജീവിതകാലം : മെയ് 9, 1830 – ജൂലൈ 3, 1903), തൻറെ അമ്മാവനും ആജീവനാന്ത ബാച്ച്ലറുമായിരുന്ന ജയിംസ് ബക്കാനൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന 1857 മുതൽ 1861 വരെയുള്ള കാലഘട്ടത്തിൽ പ്രഥമവനിതയുടെ പദവി അലങ്കരിച്ചിരുന്ന വനിതയായിരുന്നു. ഹാരിയറ്റ് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 13 വനിതാരത്നങ്ങൾ പ്രസിഡൻറുമാരെ വിവാഹം കഴിക്കാതെതന്നെ ഐക്യനാടുകളുടെ പ്രഥമവനിതകളെന്ന പദവി അലങ്കരിച്ചിട്ടുണ്ട്. ജയിൻ ഒഴികെയുള്ള മറ്റുള്ളവരെല്ലാം ഭാര്യമാർ അന്തരിച്ച പ്രസിഡൻറുമാരുടെ ബന്ധുക്കളായിരുന്നു. ഹാരിയറ്റ് ലെയ്‍നിൻറെ കുടുംബം പെൻസിൽവാനിയയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിൽനിന്നുള്ളവരായിരുന്നു. ഒരു വ്യവസായ പ്രമുഖനായ എലിയറ്റ് ടോൾ ലെയ്നിൻറെയും ജെയിൻ ആൻ ബുക്കാനൻ ജെയിനിൻറെയും ഇളയപുത്രിയായിരുന്നു ഹാരിയറ്റ്. അവർക്ക് 9 വയസ് പ്രായമുളളപ്പോൾ മാതാവ് മരണപ്പെട്ടു. രണ്ടു വർഷങ്ങൾക്കു ശേഷം പിതാവും മരണമടഞ്ഞതോടെ അവർ അനാഥയായിത്തീർന്നു. അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട അമ്മാവനായ ജയിംസ് ബുക്കാനനോട് തൻറെ രക്ഷാകർതൃത്വം ഏറ്റെടുക്കുവാൻ അവർ അഭ്യർത്ഥിക്കുകയും അദ്ദേഹം സന്തോഷപൂർവ്വം അനന്തരവളുടെ അഭ്യർത്ഥന കൈക്കൊള്ളുകയും ചെയ്തു. വിവാഹിതനാകാൻ കൂട്ടാക്കാത്ത പെൻസിൽവാനിയയിൽനിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ആയിരുന്നു അക്കാലത്ത് അദ്ദേഹം. ജയിംസ് ബുക്കാനൻ ഹാരിയറ്റിനെയും അവരുടെ സഹോദരിയെയും വിർജീനിയയിലെ ചാൾസ് ടൌണിലുള്ള ബോർഡിംഗ് സ്കൂളിൽ പഠിക്കുവാനായി ചേർത്തു. പിന്നീട് രണ്ടുവർഷം വാഷിങ്ങ്ടൺ ടി.സി.യുടെ ജോർജ്ജ്ടൌൺ ഭാഗത്തുള്ള “ജോർജ്ജ്ടൌൺ വിസിറ്റേഷൻ മൊണാസ്റ്ററി” സ്കൂളിലും പഠനത്തിനു ചേർത്തു. ഇക്കാലത്ത് ബുക്കാനൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന പദവിയിലെത്തിയിരുന്നു. അവലംബം |
Portal di Ensiklopedia Dunia