ഹാരിസ് കൗണ്ടി (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തുൾപ്പെട്ട ഒരു കൗണ്ടിയാണ് ഹാരിസ് കൗണ്ടി. 2000ത്തിലെ യു.എസ്. സെൻസസ് പ്രകാരം കൗണ്ടിയിൽ 3,400,578 പേർ വസിക്കുന്നു (2007ലെ കണക്കുപ്രകാരം 3.935,855). ഇതുപ്രകാരം ഹാരിസ് കൗണ്ടി ടെക്സസിലെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ്. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനം ഹ്യൂസ്റ്റൺ[1] ആണ്. ഹാരിസ് കൗണ്ടി എന്ന പേര് ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ജോൺ റിച്ചാർഡ്സൺ ഹാരിസിന്റെ ബഹുമാനാർത്ഥമാണ് നൽകപ്പെട്ടത്. ചരിത്രംഹാരിസ് കൗണ്ടി 1836 ഡിസംബർ 22ന് ഹാരിസ്ബർഗ് കൗണ്ടി എന്ന പേരിൽ സ്ഥാപിതമായി. പിന്നീട് ഡിസംബർ 1839ൽ പേര് ഹാരിസ് കൗണ്ടി എന്നു മാറ്റി. ഭൂമിശാസ്ത്രംയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഹാരിസ് കൗണ്ടിയുടെ വിസ്താരം 1,778 ചതുരശ്ര മൈൽ (4,604 km²) ആണ്. ഇതിൽ 1,729 ചതുരശ്ര മൈൽ(4,478 km²) കരയും 49 ചതുരശ്ര മൈൽ(127 km²) വെള്ളപ്രദേശവുമാണ്. പ്രധാനപ്പെട്ട ഹൈവേകൾഹാരിസ് കൗണ്ടിയിലൂടെയുള്ള കൂടുതൽ റോഡുകളെക്കുറിച്ചറിയാൻ ഹാരിസ് കൗണ്ടിയിലെ ഹൈവേകളുടെ പട്ടിക കാണുക. അയൽക്കൗണ്ടികൾ
ജനസംഖ്യാശാസ്ത്രം
2000ലെ സെൻസസ് പ്രകാരം ഇവിടെ 1,205,516 ഭവനങ്ങളിലായി 834,217 കുടുംബങ്ങളില്പ്പെട്ട 3,400,578 പേർ കൗണ്ടിയിൽ വസിക്കുന്നു. ഇതുമൂലം ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ് ഹാരിസ് കൗണ്ടി. ഇവിടുത്തെ ജനസാന്ദ്രത ചതുരശ്ര മൈലിന് 1967 ജനങ്ങൾ (759/km²) എന്നതാണ്. ചതുരശ്രമൈലിന് 751 (290/km²) എന്ന കണക്കിന് 1,298,130 ആവാസകേന്ദ്രങ്ങൾ ഇവിടെയുണ്ട്. ഇവിടുത്തെ ജനങ്ങളിൽ 58.73% പേർ വെള്ളക്കാരും, 18.49% പേർ കറുത്ത വർഗ്ഗക്കാരും, 0.45% പേർ അമേരിക്കൻ ആദിവാസിവർഗ്ഗക്കാരും, 5.14% പേർ ഏഷ്യക്കാരും, 0.06% പേർ പസിഫിക്ക് ദ്വീപുകാരും, 14.18% പേർ മറ്റു വർഗ്ഗങ്ങളില്പ്പെട്ടവരും 2.96% പേർ രണ്ടോ അതിലധികമോ വർഗ്ഗങ്ങളില്പ്പെട്ടവരുമാണ്. ഇവിടുത്തെ 58.73% പേർ ഹിസ്പാനിക്ക് അഥവാ ലാറ്റിനോ വംശജരും 7.2% പേർ ജർമൻ വംശജരും 6.2% പേർ അമേരിക്കൻ വംശജരും 5.2% പേർ ആംഗ്ലിക്കൻ വംശജരുമാണ്. 63.8% പേർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ 28.8% പേർ സ്പാനിഷും 1.6% പേർ വിയറ്റ്നാമീസും മാതൃഭാഷയായി ഉപയോഗിക്കുന്നു. അവലംബം
|
Portal di Ensiklopedia Dunia