ഹാരിസൺ ഫോർഡ്
ഹാരിസൺ ഫോർഡ് ഒരു അമേരിക്കൻ ചലച്ചിത്ര നടനാണ്. 1942 ജൂലൈ 13-ന് ജനിച്ചു. ഇൻഡ്യാന ജോൺസ് ചലച്ചിത്ര പരമ്പരയിലെ നായക കഥാപാത്രവും സ്റ്റാർ വാർസ് പരമ്പരയിലെ ഹാൻ സോളോയുമാണ് ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രങ്ങൾ. റിഡ്‌ലി സ്കോട്ടിന്റെ ശാസ്ത്ര കൽപിത ചിത്രമായ ബ്ലേഡ് റണ്ണറിലെ റിക്ക് ഡെക്കാർഡും ഇദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. നാല് പതിറ്റാണ്ടിലെത്തി നിൽക്കുന്ന ചലച്ചിത്ര ജീവിതത്തിൽ ഇദ്ദേഹം ഇവയെക്കൂടാതെ ദ ഫ്യൂജിറ്റീവ്, എയർ ഫോഴ്സ് വൺ, വിറ്റ്നസ്സ്, പ്രെസ്യൂംഡ് ഇന്നസന്റ്, വാട്ട് ലൈസ് ബിനീത്ത് തുടങ്ങിയ ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എമ്പയർ മാസിക പ്രസിദ്ധീകരിച്ച എക്കാലത്തെയും ഏറ്റവും മികച്ച 100 ചലച്ചിത്ര നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഫോർഡിനായിരുന്നു. ജൂലൈ 2008 വരെയുള്ള കണക്കുക്കളനുസരിച്ച് ഇദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ 340 കോടി ഡോളറും[1] ലോകവ്യാപകമായി 600 കോടി ഡോളറും[2] നേടിയിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia