ഹിന്ദു പിന്തുടർച്ചാവകാശ നിയമംഹിന്ദു വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ ക്രോഡീകരിച്ച് അവർക്കുള്ള സ്വത്തവകാശത്തെ സംബന്ധിച്ച് ഭാരത സർക്കാർ ഉണ്ടാക്കിയ നിയമമാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം(Hindu Succession Act, 1956). ഹിന്ദു, ബുദ്ധ,ജൈന, സിഖ് മത വിഭാഗത്തിലുള്ളവരുടെ പൂർവ്വിക സ്വത്തിന്റെ പിന്തുടർച്ച തീരുമാനിക്കുന്നത് ഈ നിയമ പ്രകാരമാണ്. ഈ നിയമം നടപ്പിൽ വന്നത് 18-6-1956 ലാണ്. ഒരാളുടെ മാതാപിതാക്കളിൽ രണ്ടു പേരും ഹിന്ദുക്കളാണെങ്കിൽ, അയാൾ നിയമാനുസൃത വിവാഹബന്ധത്തിൽ ജനിച്ചതാണെങ്കിലും അല്ലെങ്കിലും, അയാളെ ഹിന്ദുവായി കണക്കാക്കുന്നതാണ്.ഹിന്ദുവായി മതം മാറുന്ന ഒരാളും, അന്യമതത്തിൽ പോയി വീണ്ടും ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്ന ആളും ഹിന്ദു ആയിരിക്കും. അതേപോലെ ഒരാളുടെ അച്ഛനോ അമ്മയോ ആരെങ്കിലും ഹിന്ദുവായിരിക്കുകയും കുട്ടിയെ ഹിന്ദുകുടുംബംഗമായി വളർത്തിക്കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആയാൾ ഹിന്ദു ആയിരിക്കും. [1] മുഖ്യ സവിശേഷതകൾ
പൊതു തത്ത്വങ്ങൾ
പുരുഷന്റെ പിന്തുടർച്ചാവകാശികൾഅവകാശികളെ രണ്ടു വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. ക്ലാസ്സ് 1മകൻ,മകൾ,വിധവ, മാതാവ്,മരിച്ചുപോയ മകന്റെ മകൻ,മരിച്ചുപോയ മകന്റെ മകൾ,മരിച്ചുപോയ മകളുടെ മകൻ, മരിച്ചുപോയ മകളുടെ മകൾ, മരണപ്പെട്ട മകന്റെ വിധവ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മകൻ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മകൾ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ വിധവ. സ്വത്തവകാശത്തെപ്പറ്റി നിശ്ചയങ്ങൾ എഴുതി വെയ്ക്കാതെ മരണപ്പെട്ട ആളുടെ സ്വത്തുക്കൾ ക്ലാസ്സ് -1 ലെ അവകാശികൾക്ക് എല്ലാവർക്കും ലഭിക്കുന്നതാണ്. മരണപ്പെട്ട ആളുടെ വിധവയ്ക്ക് ഒരു ഓഹരി ലഭിക്കുമ്പോൾ കൂടുതൽ വിധവകളുണ്ടെങ്കിൽ അവർക്ക് ഈ ഓഹരി തുല്യമായി വീതിച്ചെടുക്കേണ്ടതാണ്. മരണപ്പെട്ട ആളുടെ മരണപ്പെട്ട മകന്റെയോ മകളുടെയോ അവകാശികൾക്ക് ഒരു ഓഹരി കൊണ്ടാണ് വിഭജനം നടത്തേണ്ടത്. ഉദാഹരണമായി മരണപ്പെട്ട ആളിന്റെ മരണപ്പെട്ട മകന് അവകാശികളായി ടിയാന്റെ വിധവ, ആൺ കുട്ടികൾ, പെൺകുട്ടികൾ എന്നിവർ ഉണ്ടെങ്കിൽ അവർക്കിടയിൽ മരണപ്പെട്ട മകനു കിട്ടുമായിരുന്ന ഒരു ഓഹരി തുല്യമായി വീതിച്ചെടുക്കേണ്ടതാണ്. ക്ലാസ്-1-ൽ അവകാശികൾ ഇല്ലെങ്കിൽ മാത്രമേ ക്ലാസ്-2 ലെ അവകാശികളെ പരിഗണിക്കുകയുള്ളൂ. ക്ലാസ്സ്-2
ക്ലാസ്-1 വിഭാഗത്തിൽ ആരും തന്നെ ഇല്ല എങ്കിൽ ക്ലാസ്-2 ലെ ആദ്യത്തെ അവകാശിയായ അച്ഛന് മുഴുവൻ സ്വത്തുക്കളും ലഭിക്കുന്നതാണ്. ഇനി അച്ഛൻ ഇല്ല എങ്കിൽ ക്ലാസ്-2 ലെ 2-ാം വകുപ്പിൽ പെട്ട അവകാശികളായ, മകന്റെ മകളുടെ മകൻ, മകന്റെ മകളുടെ മകൾ, സഹോദരി, സഹോദരൻ എന്നിവർക്ക് തുല്യമായി ലഭിക്കുന്നതാണ്. ഈ വിഭാഗത്തിലെ ആരും തന്നെ ഇല്ല എങ്കിൽ അടുത്ത വകുപ്പിലെ അവകാശികളായ, മകളുടെ മകന്റെ മകൻ, മകളുടെ മകന്റെ മകൾ,മകളുടെ മകളുടെ മകൻ, മകളുടെ മകളുടെ മകൾ എന്നിവർക്ക് ലഭിക്കുന്നതാണ്. ഇപ്രകാരം തൊട്ടു മുമ്പിലുള്ള വകുപ്പിലെ അവകാശികൾ ആരും തന്നെ ഇല്ല എങ്കിൽ അടുത്ത വകുപ്പിലെ ആളുകൾക്ക് അവകാശം ലഭിക്കുന്നതാണ്. സ്ത്രീയുടെ അവകാശികൾഒരു ഹിന്ദു സ്ത്രീയുടെ അവകാശികൾ താഴെ പറയും പ്രകാരമാണ്.[9] ഒരു ഹിന്ദു സ്ത്രീയുടെ അനന്തരാവകാശികൾ, ആദ്യമായി മക്കളും മരിച്ചുപോയ മക്കളുണ്ടെങ്കിൽ അവരുടെ മക്കളും ഭർത്താവുമാണ്. ഇവരിൽ ആരും ഇല്ലെങ്കിൽ ഭർത്താവിന്റെ അവകാശികൾക്കും, അവരാരുമില്ലെങ്കിൽ മാതാപിതാക്കൾക്കും, അവരാരുമില്ലെങ്കിൽ അച്ചന്റെ അനന്തരാവകാശികൾക്കും, അവരാരുമില്ലെങ്കിൽ അമ്മയുടെ അനന്തരാവകാശികൾക്കുമായിരിക്കും. എന്നാൽ ഈ തത്ത്വത്തിനു രണ്ട് അപവാദങ്ങൾ ഉണ്ട്. [10]
മരുമക്കത്തായം, അളിയ സന്താന നിയമം പിന്തുടരുന്നവർക്ക് വിശേഷാൽ വ്യവസ്ഥകൾമേൽ പറഞ്ഞ അവകാശ ക്രമത്തിനു മരുമക്കത്തായവും അളിയ സന്താന നിയമവും പിതുടരുന്നവരുടെ കാര്യത്തിൽ അൽപ്പം മാറ്റമുണ്ട്. അത്തരം സ്ത്രീകളുടെ അവകാശികൾ താഴെ പറയും പ്രകാരമാണ്.[11]
അവലംബം
|
Portal di Ensiklopedia Dunia