ഹിന്ദുമതം സിംഗപ്പൂരിൽ![]() സിംഗപ്പൂരിലെ ഹിന്ദു മതവും സംസ്‌കാരവും എഡി ഏഴാം നൂറ്റാണ്ടിൽ, ടെമാസെക് ഹിന്ദു-ബുദ്ധ ശ്രീവിജയ സാമ്രാജ്യത്തിന്റെ ഒരു വ്യാപാര കേന്ദ്രമായിരുന്ന കാലം മുതലാണ് തുടങ്ങുന്നത്. [1] ഒരു സഹസ്രാബ്ദത്തിനു ശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും കൊളോണിയൽ ബ്രിട്ടീഷ് സാമ്രാജ്യവും ദക്ഷിണേന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു ഒരു വലിയ സംഖ്യയെ കൂലികളും അവിദഗ്ധ തൊഴിലാളികളും ആയി സിംഗപ്പൂരിലേക്ക് കൊണ്ടുവന്നു.[2] മലായ് ഉപദ്വീപിലെന്നപോലെ, ബ്രിട്ടീഷ് ഭരണകൂടം പ്രാദേശിക തോട്ടങ്ങളിലും വ്യാപാര പ്രവർത്തനങ്ങളിലും വിശ്വസനീയമായ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചു; കുടിയേറ്റത്തിന്റെ കങ്കാണി സമ്പ്രദായത്തിലൂടെ കുടുംബത്തെ കൊണ്ടുവരാനും കുടിയേറാനും ക്ഷേത്രങ്ങൾ പണിയാനും ഹിന്ദുക്കളെ പ്രോത്സാഹിപ്പിക്കുകയും പിന്നീട് ലിറ്റിൽ ഇന്ത്യയായി അറിയപ്പെട്ട ഒരു സമൂഹമായി അതിനെ വേറിട്ട് നിർത്തുകയും ചെയ്തു.[3] [4] നിലവിൽ സിംഗപ്പൂരിൽ മുപ്പതോളം പ്രധാന ഹിന്ദു ക്ഷേത്രങ്ങളുണ്ട്. 2020 ലെ സെൻസസ് പ്രകാരം സിംഗപ്പൂരിൽ ആകെ 172,963 ഹിന്ദുക്കൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, ഇത് സിംഗപ്പൂരിലെ ജനസംഖ്യയുടെ 5.0% ആണ്. [5] [6] [7] സിംഗപ്പൂരിലെ മിക്കവാറും എല്ലാ ഹിന്ദുക്കളും വംശീയ ഇന്ത്യക്കാരാണ് (99%), ചിലർ ഹിന്ദു കുടുംബങ്ങളെ വിവാഹം കഴിച്ചവരാണ്. 1931 ൽ മൊത്തം ജനസംഖ്യയുടെ 5.5% ഹിന്ദുക്കളായിരുന്നു. [8] സിംഗപ്പൂരിൽ, ഹിന്ദു ഉത്സവമായ ദീപാവലി ദേശീയ പൊതു അവധിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ചില ഇന്ത്യക്കാരല്ലാത്തവർ, സാധാരണയായി ബുദ്ധ ചൈനക്കാർ, വിവിധ ഹിന്ദുമത പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. മലേഷ്യയിലെയും ഇന്തോനേഷ്യയിലെയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സിംഗപ്പൂർ ഹിന്ദുക്കളുടെ മതസ്വാതന്ത്ര്യത്തിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തുന്നില്ല. ജനസംഖ്യാശാസ്ത്രം
2020 ൽ ഹിന്ദുക്കളായി രജിസ്റ്റർ ചെയ്ത റസിഡന്റ് വംശീയ വിഭാഗത്തിന്റെ ജനസംഖ്യ. [6] സിംഗപ്പൂർ സെൻസസ് പാകിസ്ഥാൻ, ബംഗ്ലാദേശികൾ, ശ്രീലങ്കൻ തുടങ്ങിയവരെ വംശീയ ഇന്ത്യൻ വിഭാഗത്തിന് കീഴിൽ കണക്കാക്കുന്നതിനാൽ ഇസ്ലാം, ക്രിസ്തുമതം, ബുദ്ധമതം എന്നിവ പിന്തുടരുന്ന ഇന്ത്യക്കാരുടെ അനുപാതം താരതമ്യേന കൂടുതലാണ്.
2015-ൽ ഹിന്ദുക്കളായി രജിസ്റ്റർ ചെയ്ത റസിഡന്റ് വംശീയ വിഭാഗത്തിന്റെ ജനസംഖ്യ.[9]
ചരിത്രംസിംഗപ്പൂരിലെ ഹിന്ദു മതവും സംസ്‌കാരവും തെമാസെക് ഒരു ചെറിയ വ്യാപാര കേന്ദ്രമായിരുന്ന 7-ആം നൂറ്റാണ്ടിലെ ഹിന്ദു ശ്രീവിജയ സാമ്രാജ്യ കാലം മുതൽ കണ്ടെത്താൻ കഴിയും. [1] പത്താം നൂറ്റാണ്ടോടെ തമിഴ് ചോള സ്വാധീനം എത്തി. 14 മുതൽ 17-ആം നൂറ്റാണ്ട് വരെ ഈ മേഖലയിലെ ഇസ്‌ലാമിന്റെ വികാസത്തോടെ, സിംഗപ്പൂരിലും പരിസരങ്ങളിലും ഹിന്ദു-ബുദ്ധമത സ്വാധീനം മങ്ങി. കൊളോണിയൽ കാലഘട്ടം ഈ പ്രദേശത്തെ അധികാരസ്ഥാനങ്ങളിലും മതപരമായ സ്വാധീനത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. [3] പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണേന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് ധാരാളം ഹിന്ദുക്കൾ കുടിയേറി, കൂടുതലും തമിഴർ. സിംഗപ്പൂരിലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരെ കൂലികളായും തൊഴിലാളികളായും ജോലിക്ക് കൊണ്ടുവന്നതാണ്. [3] ഈ കുടിയേറ്റക്കാർ അവരുടെ മതവും സംസ്കാരവും ഒപ്പം കൊണ്ടുവന്നു. അവരുടെ വരവ് ദ്രാവിഡ വാസ്തുവിദ്യയിൽ ദ്വീപിലുടനീളം ക്ഷേത്രങ്ങൾ പണിയുന്നതിനും ഊർജ്ജസ്വലമായ ഒരു ഹൈന്ദവ സംസ്കാരത്തിന്റെ തുടക്കത്തിനും കാരണമായി. തങ്ങളുടെ പുതിയ വീട്ടിൽ സ്വന്തം മതം ആചരിക്കുന്നതിനും സംരക്ഷിക്കുന്നതും മാത്രമായിരുന്നു ആദ്യകാലത്ത് ചെയ്തുവന്നിരുന്നത്. പിൽക്കാലത്ത്, സമ്പന്നരായ ഹിന്ദു വ്യാപാരികൾ ആരാധനാലയമായി വർത്തിക്കുന്ന താൽക്കാലിക കുടിലുകൾ നിർമ്മിക്കുന്നതിന് പണം സംഭാവനയായി നൽകി. ദൂരെ അന്യനാട്ടിൽ താമസിക്കുന്നവർക്ക് ആശ്വാസമായി, സമൂഹത്തെ ഒരുമിച്ച് നിർത്താനും ക്ഷേത്രങ്ങൾ സഹായിച്ചു. ആദ്യത്തെ ഹിന്ദു ക്ഷേത്രം1827-ൽ സർ സ്റ്റാംഫോർഡ് റാഫിൾസിന്റെ ഗുമസ്തനായിരുന്ന നാരായണപിള്ളയാണ് രേഖപ്പെടുത്തിയിട്ടുള്ള സിംഗപ്പൂരിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ചൈനാ ടൗണിലെ ശ്രീ മാരിയമ്മൻ ക്ഷേത്രം നിർമ്മിച്ചത്. 1823-ൽ വാങ്ങിയ ഈ സ്ഥലത്ത് അദ്ദേഹം ആദ്യമായി ഒരു തടി, ഓല മേഞ്ഞ ഒരു കുടിൽ സ്ഥാപിച്ചു. ഇന്നത്തെ ക്ഷേത്രം 1863-ൽ പൂർത്തിയായി. ശ്രീ മാരിയമ്മൻ ക്ഷേത്രവും ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രവും ശ്രീ ദണ്ഡായുധപാണി ക്ഷേത്രവും സിംഗപ്പൂരിലെ ദേശീയ സ്മാരകങ്ങളാണ്. [10] വാസ്തുവിദ്യസിംഗപ്പൂരിലെ ഹിന്ദു ക്ഷേത്രങ്ങൾ ദ്രാവിഡ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്, പ്രധാനമായും ഇന്ത്യയിലെ തമിഴ്നാട്ടിൽ കാണപ്പെടുന്ന തമിഴ് ശൈലിയിലാണ് അവയുള്ളത്. ഈ ശൈലി അതിന്റെ ഗംഭീരമായ ' ഗോപുരങ്ങൾ ' അല്ലെങ്കിൽ പ്രവേശന കവാടങ്ങൾ, സങ്കീർണ്ണമായ കൊത്തുപണികൾ, ചുവരുകളിലും മേൽക്കൂരകളിലും നിർമ്മിച്ച പെയിന്റിംഗുകൾ അല്ലെങ്കിൽ ചുവർചിത്രങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇന്ന്നിലവിൽ സിംഗപ്പൂരിൽ മുപ്പതോളം പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. ഇന്ന്, ഹിന്ദു എൻഡോവ്‌മെന്റ് ബോർഡ്, ഹിന്ദു മഹാജന സംഘം, ഹിന്ദു ഉപദേശക ബോർഡ് എന്നീ സർക്കാർ സ്ഥാപനങ്ങൾ എല്ലാ ഹിന്ദുമത കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. പ്രായപൂർത്തിയായ സ്ഥിരതാമസക്കാരായ സിംഗപ്പൂർ പൗരന്മാരിൽ 5.1% (2010 സെൻസസ്) ഹിന്ദുക്കളാണ്. സിംഗപ്പൂരിലെ 2010 ലെ സെൻസസ് പ്രകാരം 15 വയസോ അതിൽ കൂടുതലോ പ്രായമുള്ള ജനസംഖ്യയിൽ ഏകദേശം 158,000 ഹിന്ദുക്കൾ ഉണ്ടായിരുന്നു; സിംഗപ്പൂരിലെ 37% ഹിന്ദുക്കളും വീട്ടിൽ തമിഴ് സംസാരിക്കുന്നു, 42% ഇംഗ്ലീഷ് സംസാരിക്കുന്നു. [11] സിംഗപ്പൂരിലെ ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷവും ദക്ഷിണേന്ത്യൻ വംശജരാണ്. ഹിന്ദു കുടുംബങ്ങൾ ദത്തെടുക്കുകയോ വിവാഹം കഴിക്കുകയോ ചെയ്ത ചൈനീസ്, മലായ് സ്ത്രീകളാണ് ഇന്ത്യക്കാരല്ലാത്ത ഹിന്ദുക്കൾ. ![]() മറ്റ് സമുദായങ്ങളുടെ മതപരമായ അവധി ദിനങ്ങൾക്കൊപ്പം ഹിന്ദു ഉത്സവമായ ദീപാവലി സിംഗപ്പൂരിൽ ദേശീയ പൊതു അവധിയായി ആഘോഷിക്കുന്നു. മുമ്പ്, രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ സിംഗപ്പൂരിന്റെ ദേശീയ സ്മാരകങ്ങളായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ മാരിയമ്മൻ ക്ഷേത്രവും ശ്രീ ശ്രീനിവാസ പെരുമാൾ ക്ഷേത്രവുമാണ് അവ. 2014-ൽ, ദേശീയ പൈതൃക ബോർഡ് ശ്രീ ദണ്ഡായുധപാണി ക്ഷേത്രത്തെ ദേശീയ സ്മാരകമായി ഗസറ്റ് ചെയ്തു, ദേശീയ സ്മാരക പട്ടികയിൽ ഉൾപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്. [12] സിംഗപ്പൂരിലെ പല ഹിന്ദു ക്ഷേത്രങ്ങളെയും പോലെ, ഇവയും ദക്ഷിണേന്ത്യൻ ദ്രാവിഡ ശൈലിയിൽ നിർമ്മിച്ചതാണ്. ![]() സിംഗപ്പൂരിൽ വിവിധ സമൂഹങ്ങൾ സ്വന്തമായി ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ശ്രീലങ്കൻ തമിഴ് സമൂഹം സിലോൺ റോഡിൽ ശ്രീ സെമ്പക വിനായകർ ക്ഷേത്രവും ചെട്ടിയാർ സമുദായം ടാങ്ക് റോഡിൽ ശ്രീ ദണ്ഡായുധപാണി ക്ഷേത്രവും സ്ഥാപിച്ചു. ഉത്തരേന്ത്യൻ ശൈലിയിൽ നിർമ്മിച്ച ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രം ഉത്തരേന്ത്യൻ സമൂഹം സ്ഥാപിച്ചതാണ്. സിംഗപ്പൂരിൽ, ബുദ്ധമതക്കാരായ ചൈനക്കാരെപ്പോലുള്ള നിരവധി ഇന്ത്യക്കാരല്ലാത്തവർ, ഹിന്ദു ദേവതകളോട് പ്രാർത്ഥിക്കുക, ക്ഷേത്ര ഫണ്ടുകളിലേക്ക് പണം സംഭാവന ചെയ്യുക, ദീപാവലി, തീ നടത്ത ചടങ്ങ്, തൈപ്പൂയം തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളിൽ പങ്കെടുക്കുക എന്നിവയുൾപ്പെടെ വിവിധ ഹൈന്ദവ ചടങ്ങുകളിൽ പങ്കെടുക്കുന്നു. വാട്ടർലൂ സ്ട്രീറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രം അല്ലെങ്കിൽ യിഷൂനിലെ ചില ഹിന്ദു ക്ഷേത്രങ്ങൾ പോലുള്ള ചില ക്ഷേത്രങ്ങൾ ചൈനീസ് സമൂഹത്തിനിടയിൽ ഗണ്യമായ അനുയായികളെ സൃഷ്ടിച്ചിട്ടുണ്ട്, അവർ പലപ്പോഴും സമീപത്തുള്ള ചൈനീസ് ക്ഷേത്രങ്ങളിലേക്ക് പോകുമ്പോൾ ഈ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. അവധിസിംഗപ്പൂരിൽ, ദീപാവലി മാത്രമാണ് ഹിന്ദുമതവുമായിബന്ധപ്പെട്ട ഔദ്യോഗിക അവധി. തൈപ്പൂയം അവധിയല്ല. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും രണ്ട് അവധികൾ വീതവും ഹിന്ദുക്കൾക്ക് സിംഗപ്പൂരിന്റെ 1966 ലെ അവധിക്കാല നിയമപ്രകാരം ഒരു പൊതു അവധിയും മാത്രമാണ് നൽകിയിരുന്നത്. [13] ഇതിന് പിന്നാലെ തൈപ്പൂയം പൊതു അവധിയായി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഹിന്ദുക്കളിൽ നിന്ന് ഉയർന്നിട്ടുണ്ട്. 2015-ൽ, അദ്ധ്യാപിക സംഗീത തണപാൽ ആരംഭിച്ച ഒരു നിവേദനം ഏകദേശം 20,000 ഒപ്പുകൾ നേടി. ഹോങ് ലിം പാർക്കിൽ റാലി നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും പോലീസ് അത് റദ്ദാക്കി. [14] [15] ഹിന്ദു മത ആഘോഷങ്ങൾ![]() എല്ലാ വർഷവും ആഘോഷിച്ചുവരുന്ന ചില ഹൈന്ദവ ഉത്സവങ്ങളിൽ ദീപാവലി, തൈപ്പൂയം, പൊങ്കൽ, തമിഴ് പുതുവർഷം അല്ലെങ്കിൽ വർഷ പിറപ്പു, ഹോളി, തിമിഥി അല്ലെങ്കിൽ തീ നടത്തം എന്നിവ ഉൾപ്പെടുന്നു. സിംഗപ്പൂരിൽ ദീപാവലി പൊതു അവധിയാണ്. [16] ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും രണ്ട് പൊതു അവധികൾ ഉള്ളതിനാൽ തൈപ്പൂയവും പൊതു അവധിയാക്കണമെന്ന് ഹിന്ദുക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. [14][17] ഇതും കാണുക
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia