ഹിന്ദുസ്ഥാൻ സമാചാർഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ വാർത്താ ഏജൻസിയാണ് ഹിന്ദുസ്ഥാൻ സമാചാർ. 1948-ൽ എസ്.എസ്. ആപ്തേ സ്വകാര്യ വാർത്താ ഏജർസിയായി ആരംഭിച്ചു. 1957-മുതൽ ഹിന്ദുസ്ഥാൻ സമാചാർ സഹകരണ മേഖലയിലേക്ക് മാറി. ഡൽഹിയായിരുന്നു ആസ്ഥാനം. ഹിന്ദി, മറാത്തി, നേപ്പാളി, ഗുജറാത്തി, ഒറിയ, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ ഹിന്ദുസ്ഥാൻ സമാചാർ ടെലിപ്രിന്റെർ ഉപയോഗിച്ച് വാർത്താ സേവനം നൽകിയിരുന്നു. ഓൾ ഇന്ത്യാ റേഡിയോ, നേപ്പാൾ റേഡിയോ എന്നീ മാദ്ധ്യമങ്ങളും ഹിന്ദുസ്ഥാൻ സമാചാർ സേവങ്ങൾ ഉപ്യോഗിച്ചിരുന്നു. 1976-ൽ അടിയന്തരാവസ്ഥ കാലത്ത് പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ, സമാചാർ ഭാരതി എന്നീ വാർത്താ ഏജർസികൾക്കൊപ്പം സംയോജിപ്പിച്ച് "സമചാർ" എന്ന പേരിൽ ഒരൊറ്റ വാർത്താ ഏജൻസിയാക്കിയിരുന്നു. 1988-ൽ പ്രവർത്തനം അവസാനിപ്പിച്ചു. 2003-ൽ വീണ്ടും പ്രവർത്തനമാരംഭിച്ചു.[1] 2007-ൽ ഗോൾഡൻ ജൂബിലി ആഘോഷിച്ചു. [2] ഹിന്ദി, മറാത്തി, ഗുജറാത്തി, ആസാമി, ഓറിയ, കന്നട, ബംഗാളി, സിന്ദി, നേപ്പാളി, തമിഴ് എന്നീ പത്തോളം ഭാഷകളിൽ ഹിന്ദുസ്ഥാൻ സമാചാർ സേവനം ലഭ്യമാണ്. സേവനങ്ങൾ
ഇതും കൂടി കാണുകഅവലംബംപുറമെ നിന്നുള്ള കണ്ണികൾ |
Portal di Ensiklopedia Dunia