ഹിപ്പോലിറ്റേ ഡിലാറോഷ്![]() പ്രമുഖനായ ഫ്രഞ്ച് ചിത്രകാരനാണ് )പോൾ ഡിലാറോഷ് എന്നറിയപ്പെടുന്ന ഹിപ്പോലിറ്റേ ഡിലാറോഷ് (17 ജൂലൈ 1797 – 4 നവംബർ 1856). ജീവിതരേഖ1797 ജൂല. 7-ന് പാരിസിൽ ജനിച്ചു. പിതാവ് ഒരു കലാവിദഗ്ദ്ധനും സഹോദരൻ, ജൂൾസ് ഹിപ്പോലിറ്റെ ചിത്രകാരനുമായിരുന്നു. പ്രസിദ്ധ ചിത്രകാരനായിരുന്ന ഗ്രോസിന്റെ ശിഷ്യനായി ചിത്രരചന അഭ്യസിച്ച ഡിലോറോഷ് 1822-ൽ സലോണിൽ (ശ്രീലങ്ക) നടത്തിയ ചിത്രപ്രദർശനത്തോടെ ശ്രദ്ധേയനായി. 1832-ൽ എക്കോലെ ഡിബോ ആർട്ട്സിൽ പ്രൊഫസറായും ഇൻസ്റ്റിറ്റ്യൂട്ട് അംഗമായും നിയമിക്കപ്പെട്ടു. ഇറ്റലിയിൽ പല പ്രാവശ്യം സന്ദർശനം നടത്തിയ ഡിലാറോഷ് ഇവിടത്തെ ഫ്രഞ്ച് അക്കാദമി ഡയറക്ടറായ ഹൊറേസ് വെർണറ്റിന്റെ മകളെയാണ് വിവാഹം ചെയ്തത്. ചരിത്രസംഭവങ്ങൾ യഥാതഥമായി ചിത്രീകരിക്കുന്നതിൽ വളരെയധികം ശ്രദ്ധകേന്ദ്രീകരിച്ച ചിത്രകാരനാണ് ഡിലാറോഷ്. പാർട്ടിസാൻകാർക്ക് പ്രിയങ്കരമായ വിഷയങ്ങളാണ് ചിത്രരചനക്കായി ഇദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. ക്ളാസ്സിസിസത്തിനും റൊമാന്റിസിസത്തിനുമിടയിലുളള ഒരു പാതയാണ് ഡിലാറോഷ് വെട്ടിത്തെളിച്ചത്. ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയുളള ഇദ്ദേഹത്തിന്റെ ചിത്രപരമ്പര അസ്വാദകരെ ഏറെ ആകർഷിച്ചു. 1837-നു ശേഷം പോർട്രെയിറ്റുകളും മതപരമായ ചിത്രങ്ങളും തയ്യാറാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. പലപ്പോഴും ചിത്രരചനയ്ക്കു മുന്നോടിയായി മെഴുകുമാതൃകകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. ![]() ![]() ![]() 1837-ൽ എക്കൊലെ ഡിബൊ ആർട്ടിസിന്റെ ലക്ചർ ഹാളിൽ ചുവർ ചിത്രങ്ങൾ രചിക്കന്നതിനുള്ള ചുമതല ഡിലാറോഷ് ഏറ്റെടുത്തു.ചിത്രകലയുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ഈ രചന 1841-ൽ പൂർത്തിയാക്കി.1855-ൽ ഒരു അഗ്നിബാധയെ തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാൻ ഡിലാറോഷ് ശ്രമിച്ചുവെങ്കിലും അതു പൂർത്തിയാക്കാൻ കഴിയുന്നതിനു മുൻപ് 1856 ന.4-ന് അന്തരിച്ചു. കൃതികൾപുരസ്കാരംഅവലംബംഅധിക വായനയ്ക്ക്പുറം കണ്ണികൾWikimedia Commons has media related to Paul Delaroche. ചിത്രജാലകം
|
Portal di Ensiklopedia Dunia