ഹിബ കമാൽ അബു നാദ
പലസ്തീനിയൻ കവിയത്രിയും നോവലിസ്റ്റും പോഷകാഹാര വിദഗ്ധയും[1]ഒരു വിക്കിമീഡിയനും[2] ആയിരുന്നു ഹിബ കമാൽ അബു നാദ (അറബിക്: هبة كمال أبو ندى; 24 ജൂൺ 1991 - 20 ഒക്ടോബർ 2023) .[3][4] 2017-ലെ ഷാർജ അവാർഡ് ഫോർ അറബ് ക്രിയേറ്റിവിറ്റിയിൽ അവരുടെ "ഓക്സിജൻ ഈസ് നോട്ട് ഫോർ ദി ഡെഡ്" എന്ന നോവൽ രണ്ടാം സ്ഥാനം നേടി.[5][6]2023-ലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ ഭാഗമായുള്ള ഒരു ബോംബിംഗ് റെയ്ഡിനിടെ അവർ കൊല്ലപ്പെട്ടു. ജീവചരിത്രം1991 ജൂൺ 24 ന് സൗദി അറേബ്യയിലെ മക്കയിലാണ് അബു നാദ ജനിച്ചത്. ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദവും അൽ-അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ പോഷകാഹാരത്തിൽ ബിരുദാനന്തര ബിരുദവും നേടി.[7] അൽ-അമൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓർഫൻസുമായി ബന്ധപ്പെട്ട റുസുൽ സെന്റർ ഫോർ ക്രിയേറ്റിവിറ്റിയിൽ കുറച്ചുകാലം ജോലി ചെയ്തു. അൽ-അയ്യം പറയുന്നതനുസരിച്ച്, "നീതിയിലും അറബ് വസന്തത്തിന്റെ പ്രക്ഷോഭങ്ങളിലും അധിനിവേശത്തിൻ കീഴിലുള്ള ഫലസ്തീൻ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലും അവർ അസ്വസ്ഥാമായിരുന്നു."[8] അവർ നിരവധി കവിതാസമാഹാരങ്ങളും അൽ-ഉക്‌സുജിൻ ലെയ്‌സ ലിൽ-മൗത്ത ('ഓക്‌സിജൻ മരിച്ചവർക്കുള്ളതല്ല,' അറബിക്: الأكسجين ليس للموتى) എന്ന പേരിൽ ഒരു നോവലും പ്രസിദ്ധീകരിച്ചു. 2017-ൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തിയ അറബ് സർഗ്ഗാത്മകതയ്ക്കുള്ള 20-ാമത് വാർഷിക ഷാർജ അവാർഡിൽ അവരുടെ നോവലിന് രണ്ടാം സ്ഥാനം നേടി.[9]ഈ പുസ്തകം 2021-ൽ ദാർ ദിവാൻ പുനഃപ്രസിദ്ധീകരിച്ചു.[10] മരണം2023 ഒക്‌ടോബർ 8-നാണ് അവർ അവസാന പോസ്റ്റ് തയ്യാറാക്കിയത് [11]
2023 ഒക്‌ടോബർ 20 ന്, ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അവരുടെ വീട്ടിൽ ഇസ്രായേൽ വ്യോമസേനയുടെ വ്യോമാക്രമണത്തിനിടെ അവർ കൊല്ലപ്പെട്ടു. കൊല്ലപ്പെടുമ്പോൾ അവർക്ക് 32 വയസ്സായിരുന്നു.[12][13] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia