ഹിമസാഗർ എക്സ്പ്രസ്സ്
ഇന്ത്യൻ റെയിൽവേയുടെ കന്യാകുമാരി റെയിൽവേ സ്റ്റേഷൻ, ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ എന്നീ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പ്രതിവാര എക്സ്പ്രസ്സ് തീവണ്ടിയാണ് ഹിമസാഗർ എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം യാത്രചെയ്യുന്ന രണ്ടാമത്തെ ട്രയിനാണ് ഹിമസാഗർ എക്സ്പ്രസ്സ്. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നതിൽ ഈ തീവണ്ടി രണ്ടാം സ്ഥാനത്താണ്. ഏകദേശം 3715 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി 11 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു. കന്യാകുമാരിയിൽ നിന്നും ശ്രീമാതാ വൈഷ്ണോദേവീ കത്രയിലേക്ക് (നമ്പർ 16317) 71 മണിക്കൂർ, 10 മിനിട്ടും, ശ്രീമാതാ വൈഷ്ണോദേവീ കത്രയിൽ നിന്നും കന്യാകുമാരിയിലേക്ക് (നമ്പർ 16318) 70 മണിക്കൂർ 15 മിനിട്ടുമാണ് യാത്രാസമയം. തിരുവനന്തപുരം സെൻട്രൽ, എറണാകുളം ടൌൺ, കോയമ്പത്തൂർ ജംഗ്ഷൻ, തിരുപ്പതി, ന്യുഡൽഹി, ജമ്മുതാവി വഴിയാണ് യാത്ര. കടന്നുപോകുന്ന സംസ്ഥാനങ്ങൾതമിഴ്നാട് -- കേരളം -- ആന്ധ്രാപ്രദേശ് -- മഹാരാഷ്ട്ര -- മദ്ധ്യപ്രദേശ് -- ഉത്തർപ്രദേശ് -- രാജസ്ഥാൻ -- ഹരിയാന -- ഡൽഹി -- പഞ്ചാബ് -- ജമ്മു കാശ്മീർ
അവലംബം |
Portal di Ensiklopedia Dunia