ഹിറ്റ്മാൻ (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2007-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഹിറ്റ്മാൻ. സേവ്യർ ജെൻസ് സംവിധാനവും സ്കിപ്പ് വുഡ്സ്തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. പ്രധാനകഥാപാത്രങ്ങളെ തിമോത്തി ഒളിഫാൻറും ഡോഗ്രേ സ്കോട്ടും ചേർന്ന് അവതരിപ്പിക്കുന്നു. ഏജൻറ് 47 എന്ന വാടക കൊലയാളി തൻറെ ദൌത്യം പൂർത്തിയാക്കുന്നതും ഏജൻറ് 47-നെ പിടിക്കാൻ ഇൻറർപോൾ ഏജൻറായ ഡോഗ്രേ സ്കോട്ട് നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. കഥാസംഗ്രഹം![]() നൈജറിലുള്ള ദൌത്യ നിർവ്വഹണത്തിന് ശേഷം ഏജൻറ് 47-നെ ഇൻറർപോൾ ഏജൻറായ ഡോഗ്രേ സ്കോട്ടിന് മനസ്സിലാകുന്നു. ഏജൻസിയിൽ നിന്ന് അടുത്ത ദൌത്യം കിട്ടുന്നു. റഷ്യൻ പ്രസിഡൻറായ മിഖായേൽ ബെലിക്കോഫിനെ പരസ്യമായി വധിക്കുക. 47 തൻറെ ദൌത്യം പറഞ്ഞ പ്രകാരം പൂർത്തിയാക്കി. എന്നാൻ നഗരം വിടും മുൻപ് അവിടെയൊരു ദൃക്സാക്ഷിയുണ്ടെന്നുള്ള വിവരം ഏജൻസിയിൽ നിന്ന് 47-ന് ലഭിക്കുന്നു. കഥാപാത്രങ്ങൾ
നിർമ്മാണം2003 ഫെബ്രുവരിയിൽ ഹിറ്റമാൻറെ നിർമ്മാതാക്കളായ ഇഡിയോസ് ഇൻററാക്ടീവും ഐ.ഓ. ഇൻററാക്ടീവും ഗെയിം സിനിമയാക്കാൻ ഹോളിവുഡ് നിർമ്മാണ കമ്പനികളുമായി ധാരണയിലെത്തി[1]. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സ് ഇതിനുള്ള അവകാശം നേടുകയും തിരക്കഥാകൃത്ത് സ്കിൻ വുഡ്സിനെ കഥയെഴുതാൻ ഏല്പ്പിക്കുകയും വിൻ ഡീസലിനെ നായകസ്ഥാനത്തേക്ക് തീരുമാനിക്കുകയും ചെയ്തു[2]. 2006-ൽ വിൻ ഡീസൽ ഇതിൽ നിന്ന് പിൻമാറുകയും 2007-ൽ തിമോത്തി ഒളിഫാൻറിനെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു[3]. മാർച്ച് 27-ന് ബൾഗേറിയയിലെ സോഫിയയിൽ ചിത്രീകരണം ആരംഭിച്ചു[4]. രണ്ടാമതൊരു സംഘം ലണ്ടൻ, ഇസ്താംബൂൾ തുടങ്ങിയ സ്ഥലങ്ങളും ഷൂട്ട് ചെയ്തു[5].
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia