ഹിൽഡ മേരി ലാസാറുസ്
ക്രിസ്തീയ മിഷണറി പ്രവർത്തകയും ഗൈനക്കോളജിസ്റ്റുമായിരുന്നു ഹിൽഡ മേരി ലാസാറുസ് (ഇംഗ്ലീഷ്:Hilda Mary Lazarus) (ജനനം: 23 ജനുവരി1890 - മരണം:1978) ആന്ധ്ര മെഡിക്കൾ കോളേജിന്റെ പ്രിൻസിപ്പലും കിങ്ങ് ജോർജ്ജ് ഹോപിറ്റലിന്റെ സൂപ്രണ്ടും ആയി പ്രവർത്തിച്ചിട്ടുണ്ട്. വെല്ലൂർ ക്രിസ്ത്യൻ മിഷണറി കോളേജ് & ആശുപത്രിയുടെ ആദ്യത്തെ ഇന്ത്യൻ ഡയറക്റ്ററായിരുന്നു. [1] ജീവിതരേഖ1890 ജനുവരി 23 നു വിശാഖപട്ടണത്ത് ജനിച്ചു. പ്രമുഖ ക്രിസ്തീയ വിദ്യാഭ്യാസചിന്തകനും വാഗ്മിയുമായ ഡാനിയേൽ ലസാറുസിന്റേയും എലീസയുടേയും ഒൻപതു മക്കളിൽ ഒരുവളായിരുന്നു. ഹിൽഡ സി.ബി.എം. സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനുശേഷം മദ്രാസ് സർവകലാശാലയിൽ നിന്ന് ബി.എ. ബിരുദം നേടി. പിന്നീടാണ് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ സി.ബി.ഇ. ബിരുദം നേടിയത്. സ്‌ത്രീരോഗവിജ്ഞാനീയത്തിൽ സ്വർണ്ണമെഡലോടെ വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കി. അതിനുശേഷം ഇംഗ്ലണ്ടിൽ ഗൈനക്കോളജി പഠനത്തിനായി റോയൽ കോളേജിൽ ചേർന്നു. റഫറൻസുകൾ |
Portal di Ensiklopedia Dunia