ഹീബ്രു
ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ് ഹീബ്രു ഭാഷ ( എബ്രായ ഭാഷ).(עִבְרִית, ⓘ, Hebrew IPA: [ivˈʁit] or Hebrew IPA: [ʕivˈɾit]) ഇസ്രയേലിൽ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ [1]ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. ഇസ്രയേലിൽ ഭൂരിപക്ഷം ജനങ്ങളും സംസാരഭാഷയായി ഉപയോഗിക്കുന്ന ഇത് അറബിഭാഷയോടൊപ്പം ഒരു ഔദ്യോഗികഭാഷയാണ്. ഹീബ്രു അക്ഷരമാല ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ് ആധുനിക ഹീബ്രു ഭാഷ എഴുതപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന മൂലത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്. ചരിത്രംകനാനൈറ്റ് ഭാഷാ വിഭാഗത്തിലെ ഒരു അംഗമാണ് ഹീബ്രൂ. കനാനൈറ്റ് ഭാഷകൾ വടക്കുപടിഞ്ഞാറൻ സെമിറ്റിക് ഭാഷാകുടുംബത്തിൽ പെട്ട ഭാഷയാണ്.[2] ഇസ്രായേൽ, ജൂദാ എന്നീ രാജ്യങ്ങളിൽ ബി.സി. പത്താം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂവിന് വലിയ സ്ഥാനമുണ്ടായിരുന്നു. പുരാതനകാലത്ത് ബാബിലോൺ പ്രവാസത്തിനു ശേഷം എത്രമാത്രം ഹീബ്രൂ ഭാഷ സംസാരഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിൽ പണ്ഠിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാലത്ത് ഈ പ്രദേശത്തെ പ്രധാന അന്താരാഷ്ട്ര ഭാഷ പഴയ അരമായ ഭാഷയായിരുന്നു. ലേറ്റ് ആന്റിക്വിറ്റി കാലത്തോടെ സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂ വംശനാശം വന്നുപോയിരുന്നു. പക്ഷേ ഇത് പിന്നീടും സാഹിത്യത്തിനും മതപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു. മദ്ധ്യകാല ഹീബ്രൂ ഭാഷയ്ക്ക് പല ഭാഷാഭേദങ്ങളുമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹീബ്രൂ ഒരു സംസാരഭാഷയായി പുനരുജ്ജീവിക്കപ്പെടുകയായിരുന്നു. ഏറ്റവും പഴക്കമുള്ള ഹീബ്രൂ ലിഖിതങ്ങൾ2008 ജൂലൈ മാസത്തിൽ ഇസ്രായേലി ആർക്കിയോളജിസ്റ്റായ യോസ്സി ഗാർഫിങ്കെൽ ഖിർബെത് കൈയാഫ എന്ന സ്ഥലത്തുനിന്ന് ഒരു മൺപാത്രക്കഷണം കണ്ടെടുത്തു. ഇത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഹീബ്രൂ എഴുത്താണെന്ന് ഇദ്ദേഹം അവകാശപ്പെടുകയുണ്ടായി. ഇതിന്റെ പ്രായം 3000 വർഷത്തോളമാണത്രേ.[3][4] ഹീബ്രൂ സർവ്വകലാശാലയിലെ ആർക്കിയോളജിസ്റ്റായ ആമിഹായി മാസർ പറയുന്നത് ഈ ലിഖിതം “പ്രോട്ടോ കനാനൈറ്റ്" ഭാഷയിലാണെന്നും "ഇക്കാലത്ത് ലിപികൾ തമ്മിലും ഭാഷകൾ തമ്മിലുമുള്ള വേർതിരിവ് വ്യക്തമായിരുന്നില്ല" എന്നുമാണ്. ഈ ലിഖിതത്തെ ഹീബ്രൂ എന്ന് വിളിക്കുന്നത് കടന്ന കൈയ്യാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.[5] അവലംബം
ഇതും കാണുകഗ്രന്ഥസൂചിക
പുറത്തേയ്ക്കുള്ള കണ്ണികൾ![]() For a list of words relating to ഹീബ്രു, see the ഹീബ്രു category of words in Wiktionary, the free dictionary. വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ ഹീബ്രു പതിപ്പ്
![]() ഹീബ്രു edition of Wikisource, the free library
|
Portal di Ensiklopedia Dunia