ഹുവാൻ കാർലോസ് സാന്റോസ്
കൊളംബിയൻ പ്രസിഡന്റാണ് ഹുവാൻ കാർലോസ് സാന്റോസ്(ജനനം : 10 ആഗസ്റ്റ് 1951). രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ച് 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ചു.[1] ജീവിതരേഖ![]() മുൻ പ്രസിഡന്റായ അൽവാരോ യൂറിബ് വെലെസ് മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയായിരുന്നു. 2010 ൽ പ്രസിഡന്റായി. തീവ്രനയങ്ങളുപേക്ഷിച്ച് ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി ചർച്ച തുടങ്ങിയത് ഭിന്നതയ്ക്കിടയാക്കി. ഇതോടെ യൂറിബ് ഡെമോക്രാറ്റിക് സെന്റർ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. ഓസ്‌കർ ഇവാൻ സുലുവാഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു. 2014 ലെ തെരഞ്ഞെടുപ്പ്2014 ലെ തെരഞ്ഞെടുപ്പിൽ സാന്റോസിന് 51 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ മുഖ്യ എതിരാളിയായ ഓസ്‌കർ ഇവാൻ സുലുഗയ്ക്ക് 45 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി സാന്റോസ് നടത്തുന്ന സമാധാന ചർച്ചയ്ക്കുള്ള ജനപിന്തുണയായാണ് സാന്റോസിന്റെ വിജയം വിലയിരുത്തപ്പെട്ടിരുന്നു.[2] നോബേൽ പുരസ്‌കാരം
അവലംബം
പുറം കണ്ണികൾJuan Manuel Santos എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia