ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ
ദക്ഷിണ ശാന്തസമുദ്രത്തിലെ ആൾത്താമസം കുറഞ്ഞ ഒരു ദ്വീപസമൂഹമാണ് ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ (സ്പാനിഷ്: ആർച്ചിപെലാഗോ ഹുവാൻ ഫെർണാണ്ടസ്). വിനോദസഞ്ചാരവും മത്സ്യബന്ധനവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. ചിലിയുടെ തീരത്തുനിന്നും 672 കിലോമീറ്റർ ദൂരത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് അഗ്നിപർവ്വത ദ്വീപുകളാണ് ഇവിടെയുള്ളത്; റോബിൻസൺ ക്രൂസോ ദ്വീപ് (ഔദ്യോഗികമായി മാസ് എ ടിയെറ എന്നുവിളിക്കുന്നു), അലെജാൻഡ്രോ സെൽകിർക്ക് ദ്വീപ് (ഔദ്യോഗികമായി മാസ് എ അഫ്യൂഎറ എന്നുവിളിക്കുന്നു), സാന്റ ക്ലാര ദ്വീപ് എന്നിവ. അലക്സാണ്ടർ സെൽകിർക്ക് എന്ന നാവികൻ നാലുവർഷം ഇവിടെ പെട്ടുപോയി എന്നതാണ് ഈ ദ്വീപുകളുടെ പ്രധാന പ്രശസ്തി. ഒരുപക്ഷേ ഈ സംഭവമായിരുന്നിരിക്കാം റോബിൻസൺ ക്രൂസോ എന്ന നോവലിന് പ്രേരണയായത്. ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 99.6 ചതുരശ്രകിലോമീറ്ററാണ്. ഇതിൽ 50.1 ചതുരശ്രകിലോമീറ്ററും റോബിൻസൺ ക്രൂസോ ദ്വീപും സാന്റ ക്ലാര ദ്വീപുമാണ്. അലക്സാണ്ടർ സെൽകിർക്ക് ദ്വീപിന്റെ വിസ്തീർണ്ണം 49.5 ചതുരശ്ര കിലോമീറ്ററാണ്.[5] ദ്വീപസമൂഹത്തിലെ ജനസംഖ്യ 900 മാത്രമാണ് (ഇതിൽ 843 പേരും റോബിൻസൺ ക്രൂസോ ദ്വീപിലാണ് താമസിക്കുന്നത്). 800 പേർ തലസ്ഥാനമായ സാൻ ഹുവാൻ ബൗട്ടിസ്റ്റ എന്ന പട്ടണത്തിലാണ് താമസിക്കുന്നത് (2012 സെൻസസ്). ഭരണപരമായി ചിലിയിലെ വാല്പരാസിയോ പ്രദേശത്തിന്റെ (ഈസ്റ്റർ ദ്വീപും ഇക്കൂട്ടത്തിൽ വരും) ഭാഗമാണിത്. അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾJuan Fernandez Islands archipielago എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia