ഹുസൈൻസാഗർ എക്സ്പ്രസ്സ്
സൗത്ത് സെൻട്രൽ റെയിൽവേയുടെ, ഹൈദരാബാദിനും മുംബൈയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന പ്രശസ്തമായ ഒരു തീവണ്ടി ആണ് ഹുസൈൻസാഗർ എക്സ്പ്രസ്സ്. 1993 മധ്യത്തിൽ ട്രെയിൻ നമ്പർ 7001 / 7002-ആയി ആഴ്ച്ചയിൽ രണ്ട് ദിവസം ദാദറിനും ഹൈദരാബാദിനും ഇടയിൽ സർവീസ് ആരംഭിച്ച ട്രെയിൻ, 1994-ൽ ബോംബെ വിടിക്കും സെക്കന്ദരാബാദ് ട്രെയിൻ നമ്പർ 2101 / 2102 മിനാർ എക്സ്പ്രസ്സിനു പകരമായി ക്രമീകരിച്ചു. ഇപ്പോൾ ട്രെയിൻ നമ്പർ 12701 / 12702 ഹുസൈൻസാഗർ എക്സ്പ്രസ്സ് ദിവസേനയുള്ള സൂപ്പർഫാസ്റ്റ് ട്രെയിനാണ്. 18 കോച്ചുകളാണ് സാധാരണയായി ഈ ട്രെയിനിൽ ഉണ്ടായിരിക്കുക. ഇതിൽ 10 സ്ലീപ്പർ കോച്ചുകളും ഉൾപ്പെടുന്നു. ഇന്ത്യൻ റെയിൽവേയിൽ സ്ഥിരമായി ചെയ്യുന്നത്പോലെ ആവശ്യാനുസരണം അധിക കോച്ചുകൾ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാറുണ്ട്. പേര്1562-ൽ ഇബ്രാഹിം ഖുലി ഖുത്ബ് ഷാ ഭരിച്ചിരുന്ന കാലത്ത് ഹസ്രെത് ഹുസൈൻ ഷാ വാലി നിർമിച്ച, ഹൈദരാബാദിലെ ഹുസ്സൈൻ സാഗർ തടാകത്തിൻറെ പേരാണ് ട്രെയിനിനു നൽകിയിരിക്കുന്നത്. [1] സെക്കന്ദരാബാദിനും മുംബൈയ്ക്കും ഇടയിൽ സേവനം നടത്തിയിരുന്ന മിനാർ എക്സ്പ്രസ്സിനു പകരമായിട്ടാണ് ഹുസൈൻസാഗർ എക്സ്പ്രസ്സ് ട്രെയിൻ കൊണ്ടുവന്നത്. [2] സമയക്രമപട്ടികട്രെയിൻ നമ്പർ 12701 ദിവസവും മുംബൈ സിഎസ്ടിയിൽ നിന്നും പുറപ്പെട്ടു ഹൈദരാബാദ് ഡെക്കാൻ വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 12701-നു മുംബൈ സിഎസ്ടിക്കു ശേഷം കല്യാൺ ജങ്ഷൻ (കെവൈഎൻ) (5 മിനിറ്റ്), പൂനെ ജങ്ഷൻ (പിയുഎൻഇ) (5 മിനിറ്റ്), കുർദുവടി (കെഡബ്ല്യുവി) (2 മിനിറ്റ്), സോലാപൂർ ജങ്ഷൻ (എസ് യുആർ) (10 മിനിറ്റ്), ഗാനഗപുർ റോഡ് (ജിയുആർ) (2 മിനിറ്റ്), ഗുൽബർഗ (ജിആർ) (3 മിനിറ്റ്), ശഹബാദ് (എസ്ഡിബി) (2 മിനിറ്റ്), വാടി (ഡബ്ല്യുഎഡിഐ) (5 മിനിറ്റ്), ചിറ്റപുർ (സിടി) (2 മിനിറ്റ്), മാലഖിദ് റോഡ് (എംക്യുആർ) (2 മിനിറ്റ്), സേരം (എസ്ഇഎം) (2 മിനിറ്റ്), ടാണ്ടുർ (ടിഡിയു) (2 മിനിറ്റ്), വികരബാദ് ജങ്ഷൻ (വികെബി) (2 മിനിറ്റ്), ബീഗംപേട്ട് (ബിഎംടി) (2 മിനിറ്റ്), ഹൈദരാബാദ് ഡെക്കാൻ (എച് വൈബി) എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. ട്രെയിൻ നമ്പർ 12702 ദിവസവും ഹൈദരാബാദ് ഡെക്കാനിൽനിന്നും പുറപ്പെട്ടു മുംബൈ സിഎസ്ടി വരെ സർവീസ് നടത്തുന്നു. [3] ട്രെയിൻ നമ്പർ 12702-നു ഹൈദരാബാദ് ഡെക്കാനിനു ശേഷം ബീഗംപേട്ട് (ബിഎംടി) (2 മിനിറ്റ്), വികരബാദ് ജങ്ഷൻ (വികെബി) (2 മിനിറ്റ്), ടാണ്ടുർ (ടിഡിയു) (1 മിനിറ്റ്), സേരം (എസ്ഇഎം) (1 മിനിറ്റ്), മാലഖിദ് റോഡ് (എംക്യുആർ) (1 മിനിറ്റ്), ചിറ്റപുർ (സിടി) (1 മിനിറ്റ്), വാടി (ഡബ്ല്യുഎഡിഐ) (5 മിനിറ്റ്), ശഹബാദ് (എസ്ഡിബി) (2 മിനിറ്റ്), ഗുൽബർഗ (ജിആർ) (3 മിനിറ്റ്), ഗാനഗപുർ റോഡ് (ജിയുആർ) (2 മിനിറ്റ്), സോലാപൂർ ജങ്ഷൻ (എസ് യുആർ) (10 മിനിറ്റ്), കുർദുവടി (കെഡബ്ല്യുവി) (2 മിനിറ്റ്), പൂനെ ജങ്ഷൻ (പിയുഎൻഇ) (5 മിനിറ്റ്), കല്യാൺ ജങ്ഷൻ (കെവൈഎൻ) (2 മിനിറ്റ്), ദാദർ (ഡിആർ) (5 മിനിറ്റ്), മുംബൈ സിഎസ്ടിക്കു (സിഎസ്ടിഎം) എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.
അവലംബം
|
Portal di Ensiklopedia Dunia