ഹെപറ്റൈറ്റിസ് എ വാക്സിൻ
ഹെപറ്റൈറ്റിസ് എ രോഗത്തെ പ്രതിരോധിക്കാൻ നൽകുന്ന വാക്സിൻ ആണു ഹെപറ്റൈറ്റിസ് എ വാക്സിൻ (Hepatitis A vaccine).[1] 95 ശതമാനത്തോളം കേസുകളിലും ഫലപ്രദമായ ഈ വാക്സിൻ ഏറ്റവും ചുരുങ്ങിയത് 15 വർഷമെങ്കിലും ഫലം തരുന്നവയാണ് ചിലരിൽ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകാൻ ഈ വാക്സിനുകൾക്ക് കഴിയും.[1][2] നൽകുവാണെങ്കിൽ ഒരു വയസ്സു കഴിഞ്ഞ ഉടനെ ഡോസ് നൽകാനാണു നിർദ്ദേശീക്കപ്പെട്ടിട്ടുള്ളത് . പേശികളിലേക്ക് ഈ വാക്സിൻ കൂത്തിവെക്കുകയാണു ചെയ്യാറുള്ളത്. മിതമായ രീതിയിലെങ്കിലും "ഹെപറ്റൈറ്റിസ് എ " രോഗബാധയുള്ള പ്രദേശങ്ങളിൾ പോലും സാർവത്രികമായി വാക്സ്സിൻ നൽകാനാണു ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നത്. വലിയ അളവിൽ രോഗബാധ കാണപ്പെടുന്ന പ്രദേശങ്ങളിലെ ആളുകളിൽ ഭൂരിഭാഗവും ചെറുപ്പകാലത്തെ രോഗബാധയുടെ ഫലമായി രോഗപ്രതിരോധ ശേഷി ആർജിച്ചവരായിരിക്കും.[1]രോഗബാധയേൽക്കാനുള്ള സാധ്യതകൂടിയ മുതിർന്നവർക്കും എല്ലാ കുട്ടികൾക്കുംവാക്സിനേഷൻ നൽകണമെന്നാണു " സെന്റെർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവെൻഷൻ ( ഡി.സി,സി)നിർദ്ദേശിക്കുന്നത്. നിയന്ത്രിക്കാനും തടയാനുമുള്ള ആഗോള സംഘടനയാണു സി.ഡി.സി.
യൂറോപ്പിൽ ഹെപറ്റൈറ്റിസ് എ വാക്സിൻ ആദ്യമായി അംഗീകാരം കിട്ടിയത് 1991 ലും അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി അംഗീകാരം കിട്ടിയത് 1995 ലും ആണ്. [3]ലോകാരോഗ്യസംഘടനയുടെ ആവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന ഒരു വാക്സിൻ ആണു ഹെപറ്റൈറ്റിസ് എ വാക്സിൻ. വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങൾരോഗബാധസാധ്യതയുള്ള പ്രദേശങളിലെ കൂട്ടൈകൾക്ക് ആദ്യമായി അമേരിക്കയിൽ വാക്സിൻ നൽകി തുടങ്ങിയത് 1996 ൽ ആണ്. 1999 ൽ രോഗബാധസാധ്യത കുറഞ്ഞ പ്രദേശങ്ങളിലും വാക്സിനേഷൻ നൽകിതുടങ്ങി. ഇന്നാവട്ടെ ഹെപറ്റൈറ്റിസ് എ വൈറസിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദെശത്തൊടെ 12 മുതൽ 23 വരെ പ്രായമുള്ള എല്ലാവർക്കും നിർബന്ധമായും വാക്സിനേഷൻ നൽകണമെന്നണ് നിർദേഷിക്കപ്പെടുന്നത്.1995 ൽ ആണ് വാക്സിന് ഔദ്യോഗികമായ അംഗീകാരം ലഭിച്ചതെങ്കിലും 1993 ൽ തന്നെ യൂറോപ്പിൽ ഈ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയിരുന്നു.[4] അമേരിക്കയിലെ രോഗങ്ങളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള ദേശീയ ബോർഡ് ആയ സി.ഡി.സി.പി യുടെ(സെന്റെർസ് ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവെൻഷൻ) നിർദ്ദേശപ്രകാരം താഴെ പറയുന്ന വിഭാഗങ്ങൾ എല്ലാം തന്നെ വാക്സിനേഷന് വിധേയമാവേൻണ്ടാതുണ്ട്. 1) ഒരു വയസ്സിൽ കൂടുതൽ പ്രായമായ എല്ലാ കുട്ടികളും.
(3) ഗുരുതരമായ കരൾ രോഗബാധയുള്ളവർ. (4) രോഗബാധയുള്ള പ്രദേശാങളിൽ ജോലി ചെയ്യുന്നവർ. (5) പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട സ്തലങ്ങളിൽ താമസിക്കുന്ന ആളുകൾ.[5] യാത്രാസമയത്ത് പിടിപ്പെടാൻ ഏറ്റവും അധികം സാധ്യതയുള്ള രോഗമാണ് ഹെപറ്റൈറ്റിസ് എ,[6] അതുകൊണ്ട് തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡം, ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കൻ അമേരിക്ക, കിഴക്കൻ യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധമായും വാക്സിനേഷൻ നൽകണമെന്നു നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. [5][7] കൈയുടെ മുകൾഭാഗത്തെ പേശിയിലാണ് സാധാരണയായി വാക്സിനേഷൻ നടത്താറുള്ളത്. കൂടുതൽ നല്ല പ്രതിരോധം നൽകാനായി 2 ഡോസ് നൽകാറുണ്ട്. ആദ്യത്തെ ഡോസിനു ശേഷം 6 മുതൽ 12 മാസം വരെയുള്ള കാലയളവിലാണ് ഉത്തേജക ഡോസ് നൽകാറുള്ളത്. [5]ആദ്യത്തെ വാക്സിനേഷനു ശേഷം 2 മുതൽ 4 ആഴ്ചക്കുള്ളിലാണ് ഹെപറ്റൈറ്റിസ് എ രോഗത്തിനെതിരെയുള്ള പ്രതിരോധം തുടങ്ങാറുള്ളത്.[5][7] പൂർണ്ണമായ വാക്സിനേഷൻ നൽകിയിട്ടുള്ള ആളുകൾക്ക് ചുരുങ്ങിയത് 15 വർഷം വരെയെങ്കിലും ഈ വാക്സിൻ സംരക്ഷണം നൽകാറുണ്ട്. [2] 2 തരത്തിലുള്ള വാക്സിനുകളും നല്ലരീതിയിൽ പ്രതിരോധം നൽകുന്നുണ്ട്. നിർജീവമായ വൈറസുകൾ അടങ്ങിയ വാക്സിനുകൾ ചുരുങ്ങിയത് 2 വർഷവും, ദുർബ്ബലമാകിയ വൈറസുകൾ ചുരുങ്ങിയത് 5 വർഷവും വളരെ നല്ല രീതിയിൽ പ്രതിരോധം നൽകുന്നതാണ്. നിർജീവമായ വൈറസുകൾ അടങ്ങിയ വാക്സിൻ സുരക്ഷിതമാണെങ്കിലും ദുർബ്ബലമാകിയ വൈറസുകൾ അടങ്ങിയ വാക്സിനുകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതാൽ പടനങ്ങൾ നടാക്കേണ്ടതുണ്ട്.[8]c വിപണിയിൽ ലഭ്യമായ വാക്സിനുകൾ![]() വിപണിയിൽ ലഭ്യമായ ഹെപറ്റൈറ്റിസ് എ വാക്സിനുകളിൽ ചിലതിനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. (1) അവാക്സിം : "സ്നോഫി പാസ്റ്റർ " എന്ന കമ്പനിയാണു അവാക്സിം വാക്സിനുകൾ വിപണിയിൽ എത്തിക്കുന്നത്. നിർജീവമായ വൈറസുകൾ ആണ് ഈ വാക്സിനിൽ അടങ്ങിയിരിക്കുന്നത്. ഒരോ ഡോസിലും 160 യൂണിറ്റ് ആന്റിജെൻ അടങ്ങിയിരിക്കുന്നു. (2) എപാക്സൽ : ക്രൂസെൽ കമ്പനിയാണ് ഇത് നിർമ്മിക്കുന്നത്. എച്ച്. എ. വി പുർ , വൈറോഹെപ്പ് എ തുടങ്ങിയ വാണിജ്യ നാമങ്ങളിൽ ആണ് ഇത് വിൽക്കപ്പെടുന്നത്. ഹെപറ്റൈറ്റിസ് ആന്റിജെനു പുറമെ ഇൻഫ്ലുവെൻസ പ്രോട്ടീനുകളും ഈ വാക്സിനുകളിൽ അടങ്ങിയിട്ടുണ്ട്. (3) ഹാർവിക്സ് : "ഗ്ലാക്സോ സ്മിത്ത് ക്ലൈൻ"നിർമ്മിക്കുന്ന ഈ വാക്സിനുകളിലും നിർജീവാവസ്ഥ്യിലുള്ള വൈറസുകളാണ് അടങ്ങിയിരിക്കുന്നത്. മുതിർന്നവർക്ക് നൽകുന്ന ഡോസിൽ 1440 എലിസ യൂണിറ്റ് വൈറൽ ആന്റിജെൻ ആണ് അടങ്ങിയിരിക്കുന്നത്. കുട്ടികൾക്ക് ഇതിന്റെ പകുതി വൈറൽ ആന്റിജെൻ അടങ്ങിയ ഡോസ് ആണൂ നൽകുന്നത്. (4) ഹീലീവ് : "സിനോവാക് " ആണ് ഈ പേരിൽ വാക്സിൻ നിർമ്മിക്കുന്നത്. ഇതിലും നിർജീവ അവസ്ഥയിലുള്ള വൈറാസ് ആണ് അടങ്ങിയിട്ടുള്ളത്. മുതിർന്നവർക്ക് നൽകന്ന ഡോസിൽ 500 യൂണിറ്റ് വൈറൽ ആന്റിജെനും കുട്ടീകൾക്കുള്ളതിൽ 250 യൂണിറ്റ് വൈറൽ ആന്റിജെനും അടങ്ങിയിരിക്കുന്നു. (5) വാക്ട : " മെർക്ക്": കമ്പനി നിർമ്മിക്കുന്ന ഈ വാക്സിനുകളിലും നിർജീവവസ്ഥയിലുള്ള വൈറസ് ആണ് അടങ്ങിയിരിക്കുന്നത്. മുതിർന്നവർക്കുള്ള ഡോസിൽ 50 യൂനിറ്റും കുട്ടികളുദെ ഡോസിൽ 25 യൂണിറ്റും ആന്റിജെൻ അടങ്ങിയിരിക്കുന്നു. 6) ബയോവാക് എ : ഇൻഡ്യയിൽ ബയോവാക് എ എന്ന പേരിലും ഗ്വാട്ടീമല, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, നേപ്പാൾ, ഉസ്ബൈക്കിസ്ഥാൻ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ മെവാക് എ എന്ന പേരിലും വിൽക്കപ്പെടുന്ന ഈ വാക്സിൻ നിർമ്മിക്കുന്നത് "പുക്കാംഗ്" കമ്പനിയാണ് . മറ്റുള്ള വാക്സിനുകളെ പോലെയല്ലാതെ ബൊവാക് എ വാക്സിനിൽ ദുർബ്ബലമാക്കിയ വൈറസുകൾ (Live attenuated Virus)ആണ് അടങിയിയിരിക്കുന്നത് . ബൊവാക് എ യുടെ ഒരു ഡോസ് മാത്രമേ ആവശ്യമുള്ളൂ... ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്ന ഹെപറ്റൈറ്റിസ് എ ഒന്നാണ് "ബോവാക് എ" വാക്സിൻ. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia