ഹെപ്പറ്റൈറ്റിസ്-ഡി
ഹെപ്പറ്റൈറ്റിസ്-ഡി വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ്-ഡി. രോഗിയുടെ രക്തം വഴിയാണ് ഈ രോഗം പകരുന്നത്. ഹെപ്പറ്റൈറ്റിസ്-ഡി വൈറസിൻറെ പ്രത്യുല്പാദനത്തിന് ഹെപ്പറ്റൈറ്റിസ്-ബി വൈറസിൻറെ സഹായം ആവശ്യമായതിനാൽ ഹെപ്പറ്റൈറ്റിസ്-ബി അണുബാധയുള്ളവരിൽ മാത്രമേ ഈ അസുഖം ഉണ്ടാവുകയുള്ളൂ.[1] ഈ രണ്ട് അണുബാധകളും ഒരുമിച്ച് വരികയോ (coinfection) ഹെപ്പറ്റൈറ്റിസ്-ബി വന്നതിനു ശേഷം ഹെപ്പറ്റൈറ്റിസ്-ഡി വരികയോ (superinfection) ചെയ്യാം. വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി (സൂപ്പർഇൻഫെക്ഷൻ) ഉള്ള ഒരു വ്യക്തിയെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്-ഡി ഇൻഫെക്ഷൻ, സങ്കീർണതകളുടെ തീവ്രത കാരണം വൈറൽ ഹെപ്പറ്റൈറ്റിസുകളുടെ കൂട്ടത്തിലെ ഏറ്റവും ഗുരുതരമായ രോഗമായി കണക്കാക്കപ്പെടുന്നു.[2] ഈ സങ്കീർണതകളിൽ കരൾ പരാജയപ്പെടാനുള്ള സാധ്യതയും ലിവർ സിറോസിസിലേക്കുള്ള ദ്രുതഗതിയിലുള്ള പുരോഗതിയും ഉൾപ്പെടുന്നു. വിട്ടുമാറാത്ത അണുബാധകളിൽ കരൾ അർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.[3] ഹെപ്പറ്റൈറ്റിസ് ബി വൈറസുമായി ചേർന്ന്, ഹെപ്പറ്റൈറ്റിസ് ഡി എല്ലാ ഹെപ്പറ്റൈറ്റിസ് അണുബാധകളിലും ഏറ്റവും ഉയർന്ന മരണനിരക്ക് പ്രകടിപ്പിക്കുന്നു (20%). 2020 മുതലുള്ള സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത് നിലവിൽ 4.8 കോടി പേരെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്.[4] രോഗലക്ഷണങ്ങൾഹെപ്പറ്റൈറ്റിസ്-ഡി, ഹെപ്പറ്റൈറ്റിസ്-ബിയുടെ ലക്ഷണങ്ങളുടെ തീവ്രത കൂട്ടുന്നു. [5] ഈ രണ്ട് അസുഖങ്ങളും ഉള്ള രോഗിയുടെ കരളിൻറെ പ്രവർത്തനം നിലയ്ക്കുവാനും സിറോസിസ്,അർബുദം എന്നിവയുണ്ടാകുവാനുമുള്ള സാധ്യത വർദ്ധിക്കുന്നു. രോഗം പകരുന്ന മാർഗ്ഗങ്ങൾഹെപ്പറ്റൈറ്റിസ്-ബി പകരുന്ന മാർഗ്ഗങ്ങളിലൂടെ തന്നെയാണ് ഹെപ്പറ്റൈറ്റിസ്-ഡിയും പകരുന്നത്.മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ,ക്ലോട്ടിംഗ് ഫാക്റ്റെർസ് സ്വീകരിക്കുന്നവർ, പതിവായി ഡയാലിസിസ് ചെയ്യുന്നവർ എന്നിവരിൽ രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്.[6] പ്രതിരോധ മാർഗ്ഗങ്ങൾഹെപ്പറ്റൈറ്റിസ്-ബിയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് ഹെപ്പറ്റൈറ്റിസ്-ഡിയ്ക്കെതിരെയും സുരക്ഷ നൽകും.എന്നാൽ ഹെപ്പറ്റൈറ്റിസ്-ബി രോഗാണു വാഹകരിൽ ഇതുകൊണ്ട് പ്രയോജനമില്ല.[7] ചികിത്സഫലപ്രദമായ ചികിത്സ ലഭ്യമല്ല.[8] അവലംബം
|
Portal di Ensiklopedia Dunia