ഹെപ്പറ്റൈറ്റിസ്-സി
ഹെപ്പറ്റൈറ്റിസ്-സി വൈറസ് മൂലം കരളിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ഹെപ്പറ്റൈറ്റിസ്-സി. രോഗിയുടെ രക്തത്തിലൂടെയാണ് ഈ രോഗം പകരുന്നത്. ഈജിപ്ത്(15%), പാകിസ്താൻ(4.8%), ചൈന(3.2%) എന്നീ രാജ്യങ്ങളിലാണ് രോഗബാധിതർ ഏറ്റവും കൂടുതൽ.[1] രോഗ ലക്ഷണങ്ങൾതീവ്ര രോഗാവസ്ഥ
സ്ഥായി രോഗാവസ്ഥ കരളിനുണ്ടാകുന്ന സീറോസിസ്,അർബുദം എന്നിവയുടെ പ്രാഥമിക കാരണങ്ങളിൽ പ്രധാനിയാണ് സ്ഥായിയായ ഹെപ്പറ്റൈറ്റിസ്-സി രോഗാണുബാധ. രോഗബാധിതരിൽ 10-30% ആളുകളിൽ 30 വർഷത്തിനുള്ളിൽ സീറോസിസ് ഉണ്ടാവുന്നു. രോഗബാധിതരിൽ ഹെപ്പറ്റൈറ്റിസ്-ബി, എച്ച്.ഐ.വി.അണുബാധയുണ്ടെങ്കിൽ, അവർ മദ്യപാനികളാണെങ്കിൽ,ആൺ വർഗ്ഗത്തിലാണെങ്കിൽ സീറോസിസ് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. സീറോസിസ് വന്നവരിൽ അർബുദ ബാധയ്ക്കുള്ള സാധ്യത 20 മടങ്ങ് വർധിക്കുന്നു. സീറോസിസ് ബാധിച്ചവരിൽ പോർട്ടൽ സിരകളിൽ രക്താതിമർദ്ദം, മഹോദരം, മഞ്ഞപ്പിത്തം, ആമാശയത്തിലെ സിരകൾ വിർത്ത് പൊട്ടി രക്തം ഛർദ്ദിക്കുക എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. [2] രോഗം പകരുന്ന മാർഗ്ഗങ്ങൾ
രോഗനിർണ്ണയംഹെപ്പറ്റൈറ്റിസ്-സി വൈറസ്സിനെതിരായ അന്റിബോഡിയുടെ സാന്നിദ്ധ്യം രക്തത്തിൽ കണ്ടെത്തുക വഴി രോഗബാധ ഉറപ്പിക്കാം.ഇതിനായി പലതരം രീതികൾ നിലവിലുണ്ട്.(ഉദാ:ഹെപ്പറ്റൈറ്റിസ്-സി വൈറസ് റികോമ്പിനന്റ് ഇമ്മ്യുണോബ്ലോട്ട് അസ്സെ,ഹെപ്പറ്റൈറ്റിസ്-സി വൈറസ് ആർ.എൻ.എ.ടെസ്റ്റിംഗ്). ചികിത്സവിവിധങ്ങളായ ആന്റിവൈറൽ മരുന്നുകളുപയോഗിച്ചുള്ള ചികിത്സകൾ ലഭ്യമാണ്.[8] അവലംബം
|
Portal di Ensiklopedia Dunia