ഹെറിറ്റേജ് ഓഫ് മെർക്കുറി: അൽമദെൻ ആന്റ് ഇദ്രീജ
ഇത് സ്പെയിനിലെ Almadén, Castile-La Mancha യിലും സ്ലോവേനിയയിലെ Idrija യിലുമായുള്ള യുനസ്ക്കോയുടെ ലോക പൈതൃക സ്ഥലമാണ്. ഇവിടെ മെർക്കുറി കുഴിച്ചെടുക്കുന്ന രണ്ട് സ്ഥലങ്ങളുണ്ട്. അൽമദെനിൽ പണ്ടുകാലം മുതലേ മെർക്കുറി ശുദ്ധീകരിച്ചെടുത്തിരുന്നു. അതേസമയം ഇദ്രിജയിൽ ഇത് ആദ്യമായി കണ്ടെത്തിയത് 1490 സി. ഇയിലാണ്. [2] നൂറ്റാണ്ടുകളായി യൂറോപ്പും അമേരിക്കയും തമ്മിലുള്ള പ്രധാനപ്പെട്ട ബന്ധങ്ങൾ ഉണ്ടാകാൻ കാരണമായ മെർക്കുറിയുടെ ഭൂഖണ്ഡാന്തരവ്യാപാരത്തിന്റെ തെളിവുകൾ ഈ സ്ഥലങ്ങളിലുണ്ട്. ഈ രണ്ട് സ്ഥലങ്ങളും ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് മെർക്കുറിഖനികളാണ്. ഈ അടുത്ത സമയം വരെ അവ പ്രവർത്തിച്ചിരുന്നു. അയിരുകളിൽ നിന്ന് സ്വർണ്ണവും വെള്ളിയും ശുദ്ധീകരിച്ചെടുക്കുവാൻ മെർക്കുറി ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. അതോടൊപ്പം, ഖനനത്തിലേയും ലോഹനിർമ്മാണ വ്യവസായത്തിലേയും പ്രത്യേക സാമൂഹിക-സാങ്കേതിക വ്യവസ്ഥയിലെ വ്യത്യസ്തങ്ങളായ വ്യാവസായിക, അതിർത്തിപരമായ, നഗര, സാമൂഹിക ഘടകങ്ങൾ ഈ രണ്ട് സ്ഥലങ്ങളും ചിത്രീകരിക്കുന്നു. [2] ![]() അവലംബം
|
Portal di Ensiklopedia Dunia