ഹെല്ലെനിക്കോൺ മെട്രോപൊളിറ്റൻ പാർക്ക് ഏതൻസ്![]() ഗ്രീസിലെ ഏതൻസിൽ സ്ഥിതിചെയ്തിരുന്ന ഹെല്ലെനിക്കോൺ അന്താരാഷ്ട്ര വിമാനത്താവളപ്രദേശത്ത് നിർമ്മിക്കുന്ന ഒരു നഗരവികസന പദ്ധതിയും പാർക്കുമാണ് ഹെല്ലെനിക്കോൺ മെട്രോപൊളിറ്റൻ പാർക്ക് ഏതൻസ്.[1][2] ആഡംബര ഭവനങ്ങൾ, ഹോട്ടലുകൾ, ഒരു കാസിനോ, ഒരു മറീന, ഷോപ്പുകൾ, ഓഫീസുകൾ തുടങ്ങിയ നഗരവികസന പദ്ധതികളും ഒരു പാർക്കും നിർമ്മിക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി പൂർത്തിയാവുമ്പോൾ ഗ്രീസിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങൾ ഇവിടെയുണ്ടാവും.[3][4] ഈ പദ്ധതി2008 ൽ നിർമ്മാണം ആരംഭിച്ച് 2013 ഓടെ പൂർത്തീകരിക്കാൻ തീരുമാനിച്ചിരുന്നു.[5] എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ കാരണം പദ്ധതികൾ നിലച്ചുപോയി. 2020 ജൂലൈയിൽ പാർക്കിന്റെ പണി വീണ്ടും ആരംഭിച്ചു, 2024 ൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു. രൂപരേഖ400 ഹെക്ടർ സ്ഥലമാണ് പാർക്ക് നിർമ്മിക്കാനായി ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ മറ്റൊരു 100 ഹെക്ടർ സ്ഥലം ഭവന, ഓഫീസ് സൗകര്യങ്ങൾക്കായി ഉപയോഗിക്കും. യൂറോപ്പിലെ ഏറ്റവും വലിയ നഗര പാർക്കാണിത്. ലണ്ടനിലെ ഹൈഡ് പാർക്കിനേക്കാളും (250 ഹെക്ടർ) ന്യൂയോർക്കിലെ സെൻട്രൽ പാർക്കിനേക്കാളും (350 ഹെക്ടർ) വലിയതാണിത്. ചരിത്രം2005 ൽ, ആർക്കിടെക്റ്റുകളായ ഡേവിഡ് സെറേറോ, എലീന ഫെർണാണ്ടസ്, ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റ് ഫിലിപ്പ് കോയ്നെറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു അന്താരാഷ്ട്ര ടീം ഹെല്ലെനിക്കോൺ വിമാനത്താവളത്തിന്റെ മുൻ സൈറ്റിൽ ഒരു മെട്രോപൊളിറ്റൻ പാർക്ക് രൂപകൽപ്പന ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര മത്സരത്തിൽ വിജയിച്ചു. യുഐഎ ( ഇന്റർനാഷണൽ യൂണിയൻ ഓഫ് ആർക്കിടെക്റ്റ്സ് ), ഗ്രീക്ക് പരിസ്ഥിതി മന്ത്രാലയം, ഓർഗനൈസേഷൻ ഫോർ പ്ലാനിംഗ് ആന്റ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഓഫ് ഏഥൻസ് (ഒആർഎസ്‌എ) എന്നിവയാണ് മത്സരം സ്പോൺസർ ചെയ്തത്. 2006 ലും 2007 ലും ഈ ടീം ഏഥൻസിലെ ആസൂത്രണ സംഘടനകളുമായി ചേർന്ന് രണ്ട് ഘട്ടങ്ങളിലൂടെ പദ്ധതി വികസിപ്പിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ സുസ്ഥിര പാർക്ക് രൂപകൽപ്പന ചെയ്യുന്നതിനുള്ള ഒരു ആശയമായി സൈറ്റിലെ പ്രകൃതിദത്ത ജല സ്രോതസ്സുകൾ ഉപയോഗിച്ച് ഹെല്ലെനിക്കോൺ സൈറ്റിന്റെ 530 ഹെക്ടർ പ്രദേശം ലാൻഡ്സ്കേപ്പ് ചെയ്യാനും നഗരവൽക്കരിക്കാനുമുള്ള ഒരു തന്ത്രം സെറേറോയുടെ ടീം വികസിപ്പിച്ചു. സൈറ്റിൽ സ്വാഭാവികമായി ലഭിക്കുന്ന ജലത്തിന്റെ 80% വരെ ഈ പാർക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു. “ സോഫ്റ്റ്സ്കേപ്പുകൾ” എന്ന് വിളിക്കുന്ന തെക്ക്-വടക്ക് സ്ഥിതിചെയ്യുന്ന ഏഴ് താഴ്വരകൾക്കിടയിലായാണ് ഈ പാർക്ക് നിർമ്മിക്കുന്നത്. ചുറ്റുമുള്ള കുന്നുകളിൽ പെയ്യുന്ന മഴവെള്ളം ഏഴ് താഴ്വാരങ്ങളിലൂടെ ഒഴുകി ഈ പാർക്കിന്റെ സൈറ്റിലെത്തുന്നു. ഈ സോഫ്റ്റ്സ്കേപ്പുകൾ പാർക്കിന്റെ ജലസേചന ഇടനാഴികളായി പ്രവർത്തിക്കുന്നു. ഈ സ്ട്രിപ്പുകൾ ചുറ്റുമുള്ള ഭൂപ്രകൃതിയെ പാർക്കിൽ നിർമ്മിക്കുന്ന കൃത്രിമ ഭൂപ്രകൃതിയുമായി വളരെ തന്മയത്വത്തോടെ സമന്വയിക്കുന്നു.പാർക്കിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള തടങ്ങളും ചെരിവുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. ഇമിറ്റോസ് പർവ്വതത്തിലെ പോലെ ഇവിടെ ചില പർവ്വത റേസിംഗിനുള്ള ട്രാക്കുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. 2013-ൽ ദി ഹെല്ലിനിക്കോൺ പ്രോജക്ടിന്റെ ഭാഗമായി പാർക്കിന്റെ രൂപകൽപ്പനയുടെ ഒരു പതിപ്പ് സമർപ്പിച്ചു. ഫോസ്റ്റർ & പാർട്ണേഴ്സ്, ചാൾസ് ആൻഡേഴ്സൺ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ, എആർയുപി, ഗ്രീസ് ഡിസൈൻ കൺസൾട്ടന്റുമാർ എന്നിവരടങ്ങുന്നതാണ് ടീം. രൂപകൽപ്പന പുതുക്കി ഗ്രീക്ക് സർക്കാരിന് 2018 ൽ വീണ്ടും സമർപ്പിച്ചു. 2020 ജൂലൈയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരാമർശങ്ങൾ
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia