ഹെൻട്രി റൈഡർ ഹഗ്ഗാർഡ്
സർ ഹെൻട്രി റൈഡർ ഹഗ്ഗാർഡ് KBE (/ˈhæɡərd/; 22 ജൂൺ 1856 - 14 മെയ് 1925) സാഹസിക കഥാരംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. പ്രധാനമായും ആഫ്രിക്കയും ലോസ്റ്റ് വേൾഡും പശ്ചാത്തലമാക്കിയ ഒരു സാഹിത്യവിഭാഗത്തിന് തുടക്കമിട്ട വ്യക്തിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്തിലുടനീളം കാർഷിക പരിഷ്കരണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ആദ്യകാലംപൊതുവെ എച്ച്. ഹഗ്ഗാർഡ്, അല്ലെങ്കിൽ റൈഡർ ഹഗ്ഗാർഡ് എന്നറിയപ്പെടുന്ന ഹെൻറി റൈഡർ ഹാഗാർഡ് നോർഫോക്കിലെ ബ്രാഡൻഹാമിൽ ഒരു ബാരിസ്റ്ററായ സർ വില്യം മെയ്ബോം റൈഡർ ഹാഗാർഡിനും എഴുത്തുകാരിയും കവിയത്രിയുമായ എല്ല ഡോവെട്ടന്റേയും പത്ത് മക്കളിൽ എട്ടാമത്തെ കുട്ടിയായി ജനിച്ചു.[1] അദ്ദേഹത്തിന്റെ പിതാവ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ബ്രിട്ടീഷ് മാതാപിതാക്കൾക്ക് ജനിച്ചു.[2] റെവറന്റ് എച്ച്. ജെ. എബ്രഹാമിന്റെ കീഴിൽ പഠിക്കാനായി ഹാഗാർഡിനെ ആദ്യം ഓക്സ്ഫോർഡ്ഷയറിലെ ഗാർസിംഗ്ടൺ റെക്ടറിയിലേക്ക് അയച്ചിരുന്നു, എന്നാൽ വിവിധ സ്വകാര്യ വിദ്യാലയങ്ങളിൽനിന്ന് ബിരുദം നേടിയ മൂത്ത സഹോദരന്മാരിൽ നിന്ന് വ്യത്യസ്തമായി പിന്നീട് അദ്ദേഹം ഇപ്സ്‌വിച്ച് ഗ്രാമർ സ്കൂളിൽ ചേർന്നു.[3] കാരണം,[4] അദ്ദേഹത്തെ അത്ര മതിപ്പില്ലാത്ത ഒരാളായി കണക്കാക്കിയ[5] പിതാവിന് ചെലവേറിയ സ്വകാര്യ വിദ്യാഭ്യാസം നിലനിർത്താൻ മേലിൽ കഴിയില്ലായിരുന്നു. ആർമി പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് ഫോറിൻ ഓഫീസിലേക്കുള്ള[6] പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ലണ്ടനിലെ ഒരു സ്വകാര്യ ക്രാമറിലേക്ക് അദ്ദേഹത്തെ അയച്ചിരുന്നു. ലണ്ടനിലെ തന്റെ രണ്ടുവർഷത്തെ താമസത്തിനിടെ അദ്ദേഹം മാനസിക പ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാൻ താൽപ്പര്യമുള്ള ആളുകളുമായി ബന്ധപ്പെട്ടു.[7] നോവലുകൾ![]() ![]() ![]() ![]()
|
Portal di Ensiklopedia Dunia